Saturday 25 June 2022 10:21 AM IST : By സ്വന്തം ലേഖകൻ

സിംപിള്‍ ആൻഡ് ക്യൂട്ട് ലുക്കിൽ നയൻസ്...: ഏറ്റവും പുതിയ ചിത്രങ്ങള്‍ വൈറല്‍

nayanthara

അടുത്തിടെയാണ് തെന്നിന്ത്യയുടെ പ്രിയനായിക നയൻതാരയും വിഘ്നേശ് ശിവനും വിവാഹിതരായത്. പ്രിയതാരങ്ങൾ പങ്കെടുത്ത ഏറെ ആർഭാടമായ ചടങ്ങിലാണ് വിക്കി നയൻസിന് താലിചാർത്തിയത്.

വിവാഹ ശേഷം കേരളത്തിലെത്തിയ ഇരുവരും അതിനു ശേഷം ഹണിമൂൺ ആഘോഷിക്കുന്നതിനായി തായ്‌ലൻഡിലേക്ക് പോയി. അവിടെ നിന്നുള്ള തങ്ങളുടെ ചിത്രങ്ങൾ വിക്കി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത് വൈറലായിരുന്നു.

ഇപ്പോഴിതാ, തായ്‌ലൻഡില്‍ നിന്നുള്ള നയൻതാരയുടെ ഏറ്റവും പുതിയ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്. മൊബൈൽ ഫോണിൽ ചിത്രങ്ങൾ പകർത്തുന്ന നയൻതാരയെയാണ് ഫോട്ടോയിൽ കാണുന്നത്.