Thursday 04 June 2020 12:51 PM IST : By സ്വന്തം ലേഖകൻ

ദേവീ ഭാവത്തിൽ നയൻതാര, ‘മൂക്കുത്തി അമ്മനി’ൽ ഉർവശിയും: ചിത്രങ്ങൾ വൈറൽ

n1

തെന്നിന്ത്യൻ സൂപ്പർതാരം നയൻതാരയുടെ ‘മൂക്കുത്തി അമ്മൻ' ചിത്രങ്ങൾ വൈറലാകുന്നു. സർവാഭരണ വിഭൂഷിതയായി ദേവീ ഭാവമണിഞ്ഞ നയൻതാരയുടെ പുതിയ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ അന്തിമ ഘട്ടത്തിലാണ്.

n2

ആർ.ജെ. ബാലാജി, എൻ.ജെ. ശരവണൻ എന്നിവരാണ് തിരക്കഥയും സംവിധാനവും. ആർ.ജെ. ബാലാജിയാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

“ നയൻതാരയുടെ അർപ്പണ മനോഭാവം ചിത്രീകരണത്തെ ഏറെ സഹായിച്ചു. ഉജ്ജ്വലമായ പ്രകടനം കാഴ്ച വച്ച നയൻതാരയുടെ അഭിനയ രംഗത്തെ നാഴികക്കല്ലാകും മൂക്കുത്തി അമ്മൻ ." സംവിധായകരിലൊരാളും നായകനുമായ ബാലാജി പറയുന്നു. മൂക്കുത്തി അമ്മനായി അഭിനയിക്കുന്നതിന് വേണ്ടി നയൻതാര മത്സ്യമാംസാദികൾ കഴിക്കുന്നത് ഒഴിവാക്കിയത് വാർത്തയായിരുന്നു. മലയാളത്തിന്റെ പ്രിയ നടി ഉർവശിയും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.