Tuesday 16 August 2022 11:32 AM IST : By സ്വന്തം ലേഖകൻ

സ്വാതന്ത്ര്യദിനം സ്പെയിനില്‍ ആഘോഷിച്ച് നയൻതാരയും വിഘേനേഷ് ശിവനും: ചിത്രങ്ങൾ വൈറൽ

nayanthara

ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിനം സ്പെയിനില്‍ ആഘോഷിച്ച് തെന്നിന്ത്യൻ സൂപ്പർസ്റ്റാർ നയൻതാരയും ഭർത്താവ് സംവിധായകൻ വിഘേനേഷ് ശിവനും. ബാഴ്സലോണയുടെ തെരുവുകളിൽ ഇന്ത്യൻ പതാകയുമായി പോസ് ചെയ്യുന്ന നയൻതാരയുടെയും വിഘ്നേഷിന്റെയും ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.

സ്പെയിനിലെ ബാഴ്സലോണയിൽ അവധിക്കാലം ആഘോഷിക്കുകയാണ് ഇവർ. ‘നമ്മുടെ കൊടി സ്പെയിനിലും’ എന്ന കുറിപ്പോടെയാണ് വിഘ്നേഷ് ചിത്രങ്ങൾ പങ്കുവച്ച്. ബാഴ്സലോണയിൽ നിന്നുള്ള ധാരാളം ചിത്രങ്ങള്‍ വിഘ്നേഷ് ഇതിനോടകം ഷെയർ ചെയ്തിട്ടുണ്ട്.