Friday 22 November 2019 03:07 PM IST : By സ്വന്തം ലേഖകൻ

നയൻതാര ഇനി വെജിറ്റേറിയൻ! താരം സസ്യാഹാരത്തിലേക്ക് തിരിഞ്ഞതായി റിപ്പോർട്ട്

nayanthara

തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെ പുതിയ ചിത്രം നടൻ ആർ.ജെ ബാലാജിയുടെ ആദ്യ സംവിധാന സംരംഭമാണ്. ‘മൂക്കുത്തി അമ്മൻ’ എന്നാണ് ചിത്രത്തിന്റെ പേര്.

ന്യൂയോർക്കില്‍ ജൻമദിനാഘോഷം കഴിഞ്ഞ് മടങ്ങി വരുന്ന നയൻസ് ചിത്രത്തിൽ ഉടൻ ജോയിൻ ചെയ്യും എന്നാണ് റിപ്പോർട്ട്. ഇപ്പോഴിതാ ചിത്രവുമായി ബന്ധപ്പെട്ട് മറ്റൊരു വാർത്തയും വൈറലാകുന്നു.

ആർ.ജെ ബാലാജിയും എൻ.ജെ ശരവണനും ചേർന്ന് സംവിധാനം ചെയ്യുന്ന മൂക്കുത്തി അമ്മനിൽ ദേവിയായാണ് നയൻതാര അഭിനയിക്കുന്നത്. ആത്മീയ ചിത്രത്തിൽ അഭിനയിക്കുന്നതിന്റെ ഭാഗമായി ഇനി സസ്യാഹാരം മാത്രമായിരിക്കും നയൻസ് കഴിക്കുകയെന്നാണ് റിപ്പോർട്ട്.

ബിഗിൽ ആണ് താരത്തിന്റെതായി ഒടുവിൽ തിയേറ്ററിലെത്തിയ ചിത്രം.