Tuesday 24 May 2022 03:27 PM IST : By സ്വന്തം ലേഖകൻ

നയന്‍താരയ്ക്ക് ഭക്ഷണം വാരിക്കൊടുത്ത് വിഘ്നേഷ് ശിവൻ: വിഡിയോ ഏറ്റെടുത്ത് ആരാധകർ‌

nayanthara

നയന്‍താരയ്ക്ക് ഭക്ഷണം വാരിക്കൊടുക്കുന്ന വിഡിയോ പങ്കുവച്ച് വിഘ്നേഷ് ശിവൻ. മഹാബലിപുരത്തെ ഒരു സീ ഫുഡ് റെസ്റ്റോറന്റില്‍ നിന്നുള്ള വിഡിയോയാണിത്. വിഡിയോ ഇതിനോടകം വൈറലാണ്.

‘വയറുനിറച്ച് ഭക്ഷണം കഴിക്കാനുള്ള സമയം. ഏറ്റവും മികച്ച നാടന്‍ ഭക്ഷണം അവളെ കഴിപ്പിക്കുന്നതാണ് സന്തോഷം. ഒരു പ്രിയപ്പെട്ട സീ ഫുഡ് റെസ്റ്റോറന്റില്‍ നിന്ന്. രുചികരമായ ഭക്ഷണവും സ്‌നേഹമുള്ള മനുഷ്യരുമുള്ള ഇത്തരം റെസ്‌റ്റോറന്റുകള്‍ മാത്രമാണ് ഞങ്ങള്‍ ഭക്ഷണം കഴിക്കാന്‍ ഇഷ്ടപ്പെടുന്ന സ്ഥലം’ വിഡിയോയ്ക്കൊപ്പം വിഘ്നേഷ് ശിവന്‍ കുറിച്ചു.

ഇരുവരുടേയും വിവാഹം ജൂണ്‍ ഒമ്പതിന് നടന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തിരുപ്പതിയില്‍ വച്ചാകും വിവാഹം. റിസപ്ഷന്‍ മാലിദ്വീപിലായിരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.