Thursday 23 June 2022 10:06 AM IST : By സ്വന്തം ലേഖകൻ

പ്രണയത്തിന്റെ തായ്‍ലൻഡ് ദിനങ്ങൾ...: കൂടുതല്‍ ചിത്രങ്ങൾ പങ്കുവച്ച് വിഘ്‍നേശ് ശിവൻ

nayanthara

നയൻതാരയും വിഘ്‍നേശ് ശിവനും ഇപ്പോൾ തായ്‍ലൻഡില്‍ മധുവിധു ആഘോഷിക്കുകയാണ്. അവിടെ നിന്നുള്ള കൂടുതല്‍ ഫോട്ടോകള്‍ പങ്കുവച്ചിരിക്കുകയാണ് വിഘ്‍നേശ് ശിവൻ.

നേരത്തെ നയൻതാരയ്‍ക്കൊപ്പം തായ്‍ലൻഡില്‍ നിന്നുള്ള മധുവിധു ചിത്രങ്ങൾ വിഘ്‍നേശ് ശിവൻ പോസ്റ്റ് ചെയ്തതും ഓണ്‍ലൈനില്‍ തരംഗമായിരുന്നു.

വിഘ്‍നേശ് ശിവന് നയൻതാര വിവാഹ സമ്മാനമായി 20 കോടി രൂപയുടെ ബംഗ്ലാവ് നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. നയൻതാരയ്‍ക്ക് വിഘ്‍നേശ് ശിവൻ അഞ്ച് കോടി രൂപ വില വരുന്ന ഡയമണ്ട് മോതിരം സമ്മാനം നല്‍കിയെന്നും റിപ്പോര്‍ട്ടുണ്ട്.