Thursday 02 April 2020 10:45 AM IST : By സ്വന്തം ലേഖകൻ

ഗ്രൂപ്പ് ഡാന്‍സ് ഞാനൊറ്റയ്ക്ക് കളിച്ചോളാം! നീരജ് മാധവിന്റെ വിഡിയോ വൈറല്‍

neeraj

ലോക്ക് ഡൗണ്‍ കാലത്തെ വിശേഷങ്ങള്‍ പങ്കുവച്ച് സിനിമാ താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന വിഡിയോസും ചിത്രങ്ങളും നിമിഷങ്ങള്‍ക്കകമാണ് വൈറലാകുന്നത്. അതില്‍ രസകരമായ ഒന്നാണ് യുവനായകന്‍ നീരജ് മാധവിന്റെ ഒറ്റയ്ക്കുള്ള ഗ്രൂപ്പ് ഡാന്‍സ്.
ഗ്രൂപ് ഡാന്‍സ് ചെയ്യാന്‍ എനിക്കൊരു തെണ്ടീടേം ആവശ്യമില്ല, ഞാനൊറ്റയ്ക്ക് കളിച്ചോളാം എന്ന കുറിപ്പോടെയാണ് താരം വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.


ഐസലേഷന്‍, സോളോ ഗ്രൂപ്പ് ഡാന്‍സ്, കില്ലിങ് ടൈം എന്നീ ഹാഷ് ടാഗുകളാണ് വിഡിയോയ്ക്ക് നല്‍കിയിരിക്കുന്നത്. പത്ത് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.