Monday 11 November 2019 12:22 PM IST : By സ്വന്തം ലേഖകൻ

‘ഭക്ഷണം വാങ്ങാൻ പണമില്ല; 9 ദിവസങ്ങൾ അമ്മയും ഞാനും കഴിഞ്ഞത് പച്ചവെള്ളം മാത്രം കുടിച്ച്!’; കണ്ണീരോടെ കസബ നായിക

neha-saxena-uuiiu

മമ്മൂട്ടിയുടെ ഹിറ്റ് ചിത്രം കസബയിലൂടെ മലയാളികൾക്ക് സുപരിചിതയായ നായികയാണ് നേഹ സക്സേന. പിന്നീട് മോഹൻലാലിനൊപ്പം മുന്തിരിവള്ളികൾ തളിര്‍ക്കുമ്പോൾ എന്ന ചിത്രത്തിലും നേഹ  അഭിനയിച്ചു. ഇപ്പോൾ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ ജീവിതത്തെപ്പറ്റി തുറന്നു പറഞ്ഞിരിക്കുകയാണ് നേഹ. കരഞ്ഞും തൊണ്ടയിടറിയുമാണ് നേഹ തന്റെ ഭൂതകാലത്തെപ്പറ്റി അഭിമുഖത്തിൽ സംസാരിക്കുന്നത്. 

"അച്ഛനെ ഒന്ന് കാണാൻ പോലും വിധി അനുവദിച്ചില്ല. വീട്ടിൽ കുടുംബനാഥൻമാരായി ആരുമില്ലായിരുന്നു. അമ്മയായിരുന്നു ബലം. ചെറുപ്പത്തിൽ ഭക്ഷണം വാങ്ങാൻ പണമില്ലാതിരുന്ന ഒൻപതു ദിവസം അമ്മയും ഞാനും പച്ചവെള്ളം കുടിച്ചാണ് കഴിഞ്ഞിരുന്നത്. മുതിർന്നപ്പോള്‍‍ അമ്മയ്ക്ക് എല്ലാം നേടിക്കൊടുക്കുന്നതിലായിരുന്നു സന്തോഷം. 

ഞാനൊരു നടിയാകുന്നതിൽ അമ്മയ്ക്ക് താത്പര്യം ഇല്ലായിരുന്നു. മോഡലിങ്ങിലേക്കെത്തിയത് അമ്മ അറിയാതെയാണ്. ജീവിതത്തിൽ വിജയിക്കാൻ കുറുക്കുവഴികള്‍ തേടിയിട്ടില്ല. ഒരുപാട് കഠിനാദ്ധ്വാനം ചെയ്തു. ഇപ്പോൾ എനിക്ക് എല്ലാം ഉണ്ട്. എന്റെ കുടുംബത്തിൽ ദൈവാനുഗ്രഹമുണ്ട്. അമ്മയാണ് എനിക്കെല്ലാം. കഴിഞ്ഞ കാലത്തെ വേദനകളാണ് ഇന്നത്തെ നിലയിൽ എന്നെ എത്തിച്ചത്."- നേഹ പറയുന്നു. പ‍ഞ്ചാബ് സ്വദേശിയായ നേഹ ജനിക്കും മുൻപ് ഒരു അപകടത്തിൽപ്പെട്ടായിരുന്നു അച്ഛന്റെ മരണം. 

Tags:
  • Movies