Saturday 25 January 2020 02:27 PM IST : By സ്വന്തം ലേഖകൻ

‘എന്റെ പ്രിയപ്പെട്ട ചിരി’! പ്രണയനിമിഷം പങ്കുവച്ച് നിക്: വൈറലായി ചിത്രം

nik

ആരാധകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും അമേരിക്കൻ ഗായകൻ നിക് ജൊനാസും. ഇരുവരും തങ്ങളുടെ പ്രണയനിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുക പതിവാണ്. ഇപ്പോഴിതാ, തങ്ങൾ ഒന്നിച്ചുള്ള ഒരു ക്യൂട്ട് ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുകയാണ് നിക്. ‘എനിക്കേറ്റവും പ്രിയപ്പെട്ട ചിരി’ എന്ന കുറിപ്പോടെയാണ് നിക് ചിത്രം പങ്കുവച്ചത്.

ജോനാസ് സഹോദരൻമാരുടെ ഏറ്റവും പുതിയ ആൽബമായ ‘വാട്ട് എ മാൻ ഗോട്ട ഡൂ’വില്‍ നിന്നുള്ള ചിത്രമാണ് നിക് ജോനാസ് പങ്കുവച്ചത്. നിക്കിനും പ്രിയങ്കയ്ക്കുമൊപ്പം ജോജോനാസ്, കെവിൻ ജോനാസ് എന്നിവരും അവരുടെ ഭാര്യമാരായ സോഫി ടർണറും, ഡാനിയൽ ജോനാസും ആൽബത്തിൽ എത്തുന്നുണ്ട്.

ചിത്രം ഇതിനകം വൈറൽ ആണ്.