Thursday 23 July 2020 09:55 AM IST : By സ്വന്തം ലേഖകൻ

തെലുങ്കിലെ പ്രിയനായകന്‍ നിധിൻ ഇനി ശാലിനിയുടെ സ്വന്തം! 8 വർഷത്തെ പ്രണയം വിവാഹത്തിലേക്ക്

nidhin

തെലുങ്കിലെ പ്രിയനായകനും നിർമാതാവുമായ നിധിൻ റെഡ്ഡി വിവാഹിതനാകുന്നു. ശാലിനി കണ്ഡുകുരിയാണ് വധു. ഇരുവരും എട്ട് വര്‍ഷമായി പ്രണയത്തിലായിരുന്നു.

ജൂലൈ 26ന് ഹൈദരാബാദിലെ താജ് ഫാലക്നമ പാലസ് ഹോട്ടലില്‍ വച്ചാണ് വിവാഹം. വിവാഹ നിശ്ചയ ചടങ്ങ് നിധിന്റെ ഹൈദരാബാദിലെ വീട്ടില്‍ നടന്നു.

കൊവിഡ് പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച്, അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രമാണ് വിവാഹത്തിനു ക്ഷണിച്ചിരിക്കുന്നത്. ഏപ്രില്‍ 15ന് നടക്കേണ്ടിയിരുന്ന വിവാഹം കൊവിഡ് പശ്ചാത്തലത്തില്‍ നീട്ടി വയ്ക്കുകയായിരുന്നു. നിര്‍മ്മാതാവും വിതരണക്കാരനുമായ സുധാകര്‍ റെഡ്ഡിയുടെ മകനാണ് നിധിന്‍ റെഡ്ഡി.