Thursday 13 February 2020 12:33 PM IST : By സ്വന്തം ലേഖകൻ

ഇതൊക്കെ ശ്രദ്ധിക്കണ്ടേ...! ക്യാമറാക്കണ്ണുകള്‍ കാണും മുമ്പേ നിക്കിന്റെ കെയർ: വിഡിയോ വൈറൽ

nik

എപ്പോഴും വാർത്തകളിൽ നിറയുന്ന താരദമ്പതികളാണ് ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും ഭർത്താവും ഗായകനുമായ നിക് ജൊനാസും. ഇരുവരും ഒന്നിച്ച് പങ്കെടുക്കുന്ന പരിപാടികളിൽ ഇവരെ ചുറ്റിപ്പറ്റി എപ്പോഴും ഫോട്ടൊഗ്രഫർമാരുടെ ഒരു വലിയ സംഘം ഉണ്ടാകും. തങ്ങൾ ഒന്നിച്ചുള്ള ചിത്രങ്ങളും വിഡിയോകളും ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുമ്പോഴും വൈറല്‍ ആകാറുണ്ട്.

ഇപ്പോഴിതാ, ഇവർ ഒരു ചടങ്ങിൽ പങ്കെടുക്കുന്നതിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. അലസമായി കിടന്ന പ്രിയങ്കയുടെ വസ്ത്രം ഫോട്ടോയ്ക്ക് പോസ് ചെയ്ത ശേഷം നിക് ശ്രദ്ധയോടെ ശരിയാക്കുന്നതാണ് വിഡിയോയില്‍ കാണുന്നത്.

ഫാഷന്‍ ഐക്കണ്‍ എന്നു വിളിപ്പേരുള്ള പ്രിയങ്കയുടെ വസ്ത്രങ്ങള്‍ എപ്പൊഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. വിഡിയോയിലും വേറിട്ട കോസ്റ്റ്യൂം അണിഞ്ഞ്, മനോഹരമായ ഗെറ്റപ്പിലാണ് താരം.