Friday 14 May 2021 11:56 AM IST : By സ്വന്തം ലേഖകൻ

സൂചി പേടിയാണെങ്കിലും വാക്സിൻ സ്വീകരിച്ചു! വിഡിയോ പങ്കുവച്ച്, കുറിപ്പുമായി നിക്കി ഗല്‍റാണി

nikki-

കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിന്റെ വിഡിയോ പങ്കുവച്ച് നടി നിക്കി ഗല്‍റാണി. സൂചി പേടിയാണെങ്കിലും താനും കുടുംബവും നല്ലൊരു കാര്യം ചെയ്തതില്‍ സന്തോഷമുണ്ടെന്ന് താരം വിഡിയോയ്ക്കൊപ്പം ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ചെന്നൈ കോര്‍പ്പറേഷനില്‍ നിന്നാണ് നിക്കി ഗല്‍റാണി വാക്സിന്‍ സ്വീകരിച്ചത്.

ആദ്യഘട്ടത്തില്‍ തന്നെ കോവിഡ് ബാധിച്ച താരങ്ങളില്‍ ഒരാളാണ് നിക്കി കഴിഞ്ഞ ഓഗസ്റ്റിൽ ആണ് തനിക്ക് കോവിഡ് പോസിറ്റീവാണെന്ന വിവരം നടി പങ്കുവച്ചത്. ഓഗസ്റ്റ് അവസാനത്തോടെ താരം കോവിഡ് മുക്തയായി.