Thursday 15 November 2018 02:14 PM IST : By സ്വന്തം ലേഖകൻ

കടും ചുവപ്പ് ലെഹങ്കയിൽ സുന്ദരിയായി; നിതാ അംബാനിയുടെ മനോഹര നൃത്തം ശ്രദ്ധേയമാകുന്നു

nitha-ambani-video21

ആകാശ് അംബാനിയുടെയും ശ്ലോക മേത്തയുടെയും വിവാഹ നിശ്ചയവേളയിൽ അമ്മ നിത അംബാനി ചുവടുവച്ച വിഡിയോ ശ്രദ്ധേയമാകുന്നു. ഏഴു മാസങ്ങൾക്ക് മുൻപ് ഇഷ അംബാനി ഷെയർ ചെയ്ത വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. വിവാഹ നിശ്ചയത്തിന്റെ ഭാഗമായി നടന്ന ആഘോഷ പരിപാടികളിലാണ് നിതാ അംബാനിയുടെ മനോഹര നൃത്തം. മുകേഷ് അംബാനിയുടെ മുംബൈയിലെ വീട്ടിൽ വച്ചായിരുന്നു ചടങ്ങുകൾ. സിനിമാ- ക്രിക്കറ്റ് മേഖലകളിൽ നിന്ന് നിരവധി പ്രമുഖരാണ് ചടങ്ങിൽ പങ്കെടുത്തത്.

റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മൂത്ത മകനാണ് ആകാശ്. പ്രമുഖ രത്ന വ്യാപാരി റസൽ മേഹ്തയുടെ മകളാണ് ശ്ലോക. മേയിലായിരുന്നു ഇഷയും പ്രമുഖ വ്യവസായി അജയ് പിരാമലിന്‍റെ മകൻ ആനന്ദും തമ്മിലുള്ള വിവാഹനിശ്ചയം. രണ്ടു വിവാഹങ്ങളും ഡിസംബറിൽ നടക്കുമെന്നാണ് റിപ്പോർട്ട്.