Monday 19 November 2018 11:25 AM IST : By സ്വന്തം ലേഖകൻ

ഹിറ്റ് ചാർട്ടിൽ ട്രെൻഡായി ‘കൊണ്ടോരാം’; ഒടിയനിലെ പാട്ട് വൈറൽ: വിഡിയോ

odiyan-new

ഹിറ്റ് ചാർട്ടിൽ ട്രെൻഡായി ഒടിയനിലെ പാട്ട്. ‘കൊണ്ടോരാം’ എന്നാരംഭിക്കുന്ന ഗാനത്തിന്റെ ലിറിക്കൽ വിഡിയോ സോഷ്യല്‍ മീഡിയയിൽ വൈറലാണ്. ഇന്നലെ വൈകുന്നേരം റിലീസ് ചെയ്ത പാട്ട് ഇതിനോടകം എട്ടു ലക്ഷത്തോളം കാഴ്ചക്കാരെ സ്വന്തമാക്കി.

റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് എം.ജയചന്ദ്രന്‍ ഈണം പകര്‍ന്ന് സുദീപ് കുമാറും ശ്രേയ ഘോഷലും ചേര്‍ന്ന് ആലപിച്ച ‘കൊണ്ടോരാം’ പ്രണയഗാനമാണ്.

ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘ഒടിയന്‍’ ഡിസംബറില്‍ തിയേറ്ററിലെത്തും. പാലക്കാടൻ ഗ്രാമാന്തരീക്ഷത്തിൽ കഥ പറയുന്ന ചിത്രത്തിൽ ഒടിയൻ മാണിക്യന്‍ എന്ന കഥാപാത്രമാണ് മോഹൻലാലിന്. പ്രഭയെന്ന നായികയായി മഞ്ജു വാര്യർ എത്തുന്നു. പ്രകാശ് രാജ്, നരേൻ തുടങ്ങി വൻ താരനിര ചിത്രത്തിന്റെ ഭാഗമാണ്. വി.എ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഹരികൃഷ്ണന്റെതാണ്. ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മാണം. ക്യാമറ ഷാജി.