തന്റെ സ്കൂൾ കാലത്തെ ഒരു ഗ്രൂപ്പ് ഫോട്ടോ കഴിഞ്ഞ ദിവസം തെന്നിന്ത്യൻ താരം രമ്യ കൃഷ്ണൻ പങ്കുവച്ചത് വൈറൽ ആയിരുന്നു. എന്നെ തിരിച്ചറിയൂ എന്ന കുറിപ്പോടെയാണ് താരം ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. ആരാധകർ, കൂട്ടത്തിലെ കണ്ണടവെച്ച കൊച്ചുരമ്യയെ തിരിച്ചറിഞ്ഞതിന്റെ സന്തോഷത്തിൽ താരം പുതിയ പോസ്റ്റും ഇപ്പോൾ ഷെയർ ചെയ്തിരിക്കുന്നു.
തമിഴ്, മലയാളം, കന്നട, തെലുങ്ക്, ഹിന്ദി ഭാഷകളിലായി 200ലേറെ ചിത്രങ്ങളിൽ അഭിനയിച്ച രമ്യ13 വയസ്സുള്ളപ്പോഴാണ് അഭിനയ ജീവിതം തുടങ്ങിയത്. ആദ്യ ചിത്രം തമിഴിൽ പുറത്തിറങ്ങിയ ‘വെള്ളൈ മനസു’ ആയിരുന്നു. രജനീകാന്ത് ചിത്രം ‘പടയപ്പ’യിലെ രമ്യയുടെ കഥാപാത്രം ഏറെ ചർച്ച ചെയ്യപ്പെട്ടു. രാജമൗലിയുടെ ബാഹുബലി ഒന്നും രണ്ടും രമ്യ കൃഷ്ണന്റെ കരിയറിലെ ഏറ്റവും ശക്തമായ കഥാപാത്രത്തെയാണ് സമ്മാനിച്ചത്.