Thursday 23 May 2019 05:59 PM IST : By സ്വന്തം ലേഖകൻ

‘മലയാള സിനിമയില്‍ ഇന്ന് നല്ല സംഗീത സംവിധായകരില്ല’! തുറന്നടിച്ച് പി. ജയചന്ദ്രന്‍

jayachandran

മലയാള സിനിമയില്‍ ഇന്ന് നല്ല സംഗീത സംവിധായകരില്ലെന്ന് ഭാവഗായകന്‍ പി. ജയചന്ദ്രന്‍. മലയാള സിനിമയിലെ ന്യൂജെന്‍ യുഗം സിനിമാ സംഗീതത്തെ നശിപ്പിച്ചതായും അദ്ദേഹം പറയുന്നു. പ്രസവം സിസേറിയനായതുപോലെ സിനിമാ സംവിധാനവും സിസേറിയനായി മാറിയിരിക്കുന്നുവെന്നും സംവിധായകന്റെ മനോധര്‍മമനുസരിച്ച് പാട്ടുകള്‍ മുറിച്ച് ചേര്‍ക്കുകയാണെന്നും പണ്ടത്തെ സിനിമാപ്പാട്ടുകള്‍ ഇന്ന് ഏറ്റുപാടുന്നത് അതിന്റെ ശുദ്ധസംഗീതവും കവിത തുളുമ്പുന്ന വരികളുടെ മിതത്വവുംകൊണ്ടാണെന്നും അദ്ദേഹം പറയുന്നു.

ശോഭന പരമേശ്വരന്‍നായരുടെ പത്താം ചരമവാര്‍ഷിക അനുസ്മരണ സമ്മേളനം തൃശൂരില്‍ ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലയാള സിനിമയില്‍ ഇന്ന് നല്ല സംഗീത സംവിധായകരില്ല. ജോണ്‍സനുശേഷം നല്ലൊരു സംഗീത സംവിധായകനെ കണ്ടുമുട്ടാന്‍ കഴിഞ്ഞിട്ടില്ല. ദേവരാജന്‍മാഷും എം.കെ. അര്‍ജുനന്‍മാഷും രാഘവന്‍ മാഷുമൊക്കെ സംഗീതം കൊടുത്ത പാട്ടുകള്‍ അനശ്വരഗീതങ്ങളായി ഇന്നത്തെ തലമുറ ഏറ്റുപാടുന്നു. സംഗീതം ബഹളമയമാക്കാന്‍ അവരാരും മിനക്കെട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.