Saturday 28 November 2020 10:06 AM IST : By സ്വന്തം ലേഖകൻ

വിസ്മയിപ്പിക്കാന്‍ പാവ കഥൈകള്‍! ടീസര്‍ എത്തി

paava

തമിഴ് ആന്തോളജി ചിത്രം പാവ കഥൈകളുടെ ടീസര്‍ എത്തി. ഡിസംബര്‍ 18 നാണ് ചിത്രം ഓണ്‍ലൈനില്‍ റിലീസ് ചെയ്യുക. സുധ കൊങ്കര, വിഘ്‌നേഷ് ശിവന്‍, ഗൗതം വാസുദേവ് മേനോന്‍, വെട്രിമാരന്‍ എന്നിവര്‍ സംവിധാനം ചെയ്യുന്ന നാല് സിനിമകളാണ് പാവ കഥൈകളിലുള്ളത്.

വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. അഞ്ജലി, ഗൗതം മേനോന്‍, കല്‍ക്കി കേക്ല, പ്രകാശ് രാജ്, കാളിദാസ് ജയറാം, ശാന്തനു, സിമ്രന്‍, സായി പല്ലവി തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

ടീസര്‍ -