Tuesday 26 March 2019 05:07 PM IST : By സ്വന്തം ലേഖകൻ

‘‘അച്ഛന്റെയല്ല, എന്റെ പേര് ചേർക്കണമെന്നാണ് അദ്ദേഹം പറയുന്നത്’’! ഭർത്താവിന്റെ ഇലക്ഷൻ ഐഡിയുമായി പത്മപ്രിയയുടെ ട്വീറ്റ്

padma-priya

കൃത്യമായ നിലപാടുകളിലൂടെ സിനിമയിലും പുറത്തും തന്റെ സാന്നിധ്യമറിയിക്കുന്ന താരമാണ് പത്മപ്രിയ. സിനിമയിലെ സ്ത്രീകളുടെ സുരക്ഷിതമായ തൊഴിൽ സാഹചര്യത്തിനു വേണ്ടി വാദിക്കുന്നവർക്കൊപ്പം പത്മപ്രിയയുമുണ്ട്. ഇപ്പോഴിതാ താരം ട്വിറ്ററിൽ പോസ്റ്റ് ചെയ്ത കുറിപ്പും അതിനൊപ്പം ചേർത്തിരിക്കുന്ന തന്റെയും ഭർത്താവിന്റെയും ഇലക്ഷൻ കാർഡുമാണ് ചർച്ച.

പത്മപ്രിയയുടെ ഇലക്ഷൻ ഐഡിയിൽ ഭർത്താവ് ജാസ്മിൻ ഷായുടെ പേരാണ് ചേർത്തിരിക്കുന്നത്. എന്നാൽ ജാസ്മിന്റെ കാർഡിൽ ചേർത്തിരിക്കുന്നത് അദ്ദേഹത്തിന്റെ പിതാവിന്റെ പേരും. ഇതല്ലാതെ, തന്റെ ഐഡിയിൽ ഭാര്യയുടെ പേര് ചേർക്കണമെന്നാണ് ജാസ്മിന്റെ താൽപര്യമെന്നാണ് പത്മപ്രിയ പറയുന്നത്. ഇത് ബന്ധപ്പെട്ടവർ ശ്രദ്ധിക്കണമെന്നും താരം ട്വീറ്റിൽ പറയുന്നു.

എന്തായാലും പത്മപ്രിയയുടെ പോസ്റ്റ് ഇതിനോടകം ചർച്ചയായിക്കഴിഞ്ഞു.

ബൈക്ക് സ്റ്റണ്ടർ, ഡിജെ... ടിക് ടോകിലെ മില്യൺ ഹൃദയങ്ങളുടെ ഫുക്രു കൊട്ടരക്കരയിലെ കൃഷ്ണജീവ്! സോഷ്യൽ മീഡിയയിലെ സൂപ്പർ സ്റ്റാർ ഇപ്പോൾ നാട്ടിലെ താരം

ബഡ്സ് നിങ്ങളെ ബധിരനാക്കും മുമ്പ്; മനസിലുണ്ടാകണം ഈ മുന്നറിയിപ്പുകൾ


‘അപ്പച്ചാ...ടാറ്റാ....സീയൂ’; എഡ്ഗർ അതിനു ശേഷം കണ്‍തുറന്നിട്ടില്ല; കരളുരുക്കുന്ന അപകടത്തിന്റെ ബാക്കി ചിത്രം

‘‘ഈ പിറന്നാൾ ചിത്രത്തിന് പോസ് ചെയ്യുമ്പോൾ ആ കുഞ്ഞുമകൻ ഒരിക്കലും കരുതിക്കാണില്ല, അടുത്ത പിറന്നാളിന് ഉപ്പ ഉണ്ടാകില്ലെന്ന്...’’! വികാര തീവ്രം സിദ്ദുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്