Monday 27 January 2020 04:59 PM IST : By സ്വന്തം ലേഖകൻ

പദ്മശ്രീ നേട്ടത്തിൽ കങ്കണയെ അഭിനന്ദിച്ച് ആലിയ; പ്രിയതാരത്തിന്റെ വലിയ മനസ്സിനെ വാഴ്ത്തി ആരാധകര്‍!

aliya-akankana332

പത്മശ്രീ പുരസ്കാരത്തിന്റെ നിറവിൽ നിൽക്കുന്ന ബോളിവുഡ് താരം കങ്കണ റണാവത്തിനെ അഭിനന്ദിച്ച് നടി ആലിയ ഭട്ട്. കങ്കണയും ആലിയയും തമ്മിൽ അത്ര വലിയ സൗഹൃദത്തിലല്ലെന്ന് ബിടൗണിൽ എല്ലാവർക്കുമറിയാം. മുൻപ് പലപ്പോഴും ആലിയയെ കങ്കണ പൊതുവേദിയിൽ പരിഹസിച്ച് രംഗത്തുവരുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇതൊന്നും മനസ്സിൽ വയ്ക്കാതെ ആശംസകൾ അയക്കാൻ ആലിയ കാണിച്ച വലിയ മനസ്സിനെ അഭിനന്ദിക്കുകയാണ് ആരാധകർ.   

സംഭവത്തിന് പുറകെ ആലിയയെ അഭിനന്ദിച്ച് കങ്കണയുടെ സഹോദരിയും സോഷ്യല്‍ മീഡിയ മാനേജറുമായ രംഗോലി ചന്ദേല്‍ ട്വിറ്ററിലെത്തി. "നോക്കൂ, ആലിയ ജിയും പൂക്കള്‍ അയച്ചിട്ടുണ്ട്. കങ്കണയെക്കുറിച്ച് എനിക്കറിയില്ല, പക്ഷേ. ഞാനിത് നന്നായി ആസ്വദിക്കുന്നുണ്ട്." - രംഗോലി ട്വിറ്ററിൽ കുറിച്ചു. 

കങ്കണയും രംഗോലിയും മുന്‍പ് ആലിയയ്ക്ക് സ്വന്തമായി നിലപാട് വേണമെന്ന് തുറന്നടിച്ചിരുന്നു. കങ്കണ ഒരിക്കല്‍ ആലിയയെ കരണ്‍ ജോഹറിന്റെ പാവക്കുട്ടി എന്നുവിളിച്ച് പരിഹസിച്ചിരുന്നു. ഗള്ളി ബോയ് എന്ന ചിത്രത്തിലെ ആലിയയുടെ പ്രകടനത്തെ വിമര്‍ശിച്ചും കങ്കണ രംഗത്തു വന്നിരുന്നു. വിമര്‍ശിച്ചവർക്ക് പൂച്ചെണ്ട് നൽകിയ ആലിയയ്ക്ക് നിറഞ്ഞ കയ്യടിയാണ് സോഷ്യല്‍ മീഡിയയില്‍. 

Tags:
  • Movies