Friday 20 April 2018 12:19 PM IST : By സ്വന്തം ലേഖകൻ

പഞ്ചവര്‍ണ തത്തയുടെ മേക്കിങ് വിഡിയോയും പ്രേക്ഷകര്‍ക്കിടയില്‍ ഹിറ്റ്

panchavarna

രമേഷ് പിഷാരടി സംവിധാനം ചെയ്ത് ജയറാമും കുഞ്ചാക്കോ ബോബനും നായകന്മാരായെത്തിയ പഞ്ചവര്‍ണതത്ത തിയേറ്ററില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. പഞ്ചവര്‍ണ തത്തയുടെ മേക്കിങ് വിഡിയോ അണിയറക്കാര്‍ ഇപ്പോള്‍ പുറത്തിറക്കിയിരിക്കുകയാണ്. സിനിമ പോലെ തന്നെ രസകരമാണ് മേക്കിങ് വിഡിയോയുമെന്നാണ് ആരാധകര്‍ പറയുന്നത്.  ചിത്രത്തിൽ മുഖ്യവേഷങ്ങള്‍ ചെയ്യുന്ന ജയറാമും കുഞ്ചാക്കോ ബോബനും അനുശ്രീയും മേക്കിങ് വിഡിയോയില്‍ തിളങ്ങുന്നു, സംവിധായകനായി പിഷാരടിയും.

മണിയന്‍പിള്ള രാജുവാണ് ചിത്രത്തിന്റെ നിര്‍മാതാവ്.  അവതാരകനും ഗാനരചയിതാവുമായ ഹരി.പി നായരും പിഷാരടിയും ചേര്‍ന്നാണ് തിരക്കഥയെഴുതുന്നത്. പിഷാരടിയുടെ സന്തതസഹചാരി ധര്‍മജനും പഞ്ചവര്‍ണതത്തയിൽ പ്രധാന വേഷത്തിലെത്തുന്നു. കുഞ്ചാക്കോ ബോബന്‍, ജയറാം, അനുശ്രീ, സലിംകുമാര്‍ എന്നിവര്‍ക്കൊപ്പം പുതുമുഖങ്ങളും ചിത്രത്തിലണിനിരക്കുന്നു.