മലയാളത്തിന്റെ യുവതാരങ്ങളായ ദര്‍ശന രാജേന്ദ്രന്‍, റോഷന്‍ മാത്യു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ശ്രീലങ്കന്‍ സംവിധായകന്‍ പ്രസന്ന വിത്തനാഗെ സംവിധാനം ചെയ്യുന്ന ‘പാരഡൈസ്’ സിനിമയുടെ ട്രെയിലർ എത്തി.
തങ്ങളുടെ അഞ്ചാം വിവാഹവാർഷികം ആഘോഷിക്കാൻ ശ്രീലങ്കയിലെയെത്തുന്ന മലയാളികളായ ടി വി പ്രൊഡ്യൂസറുടെയും വ്ലോഗറായ അയാളുടെ ഭാര്യയുടെയും കഥയാണ് ചിത്രം.
രാജീവ് രവിയാണ് ഛായാഗ്രാഹണം. ശ്രീകർ പ്രസാദ് ചിത്രസംയോജനവും ലിജു പ്രഭാകർ കളറിങ്ങും നിർവഹിച്ചിരിക്കുന്നു. മണിരത്നത്തിന്റെ മദ്രാസ് ടാക്കീസ് അവതരിപ്പിക്കുന്ന പാരഡൈസ് ഈ മാസം 28 നു തിയറ്ററുകളിൽ എത്തും. കേരളത്തിൽ സെഞ്ചുറി ഫിലിംസും ശ്രീലങ്കയിൽ സ്കോപ്പ് മൂവീസും മറ്റ് പ്രദേശങ്ങളിൽ എ പി ഇന്റർനാഷനലുമാണ് ചിത്രം വിതരണം ചെയ്യുന്നത്.