മകൾ കീര്‍ത്തനയ്ക്കൊപ്പമുള്ള തന്റെ മനോഹരമായ ചിത്രം പങ്കുവച്ച് തമിഴ് നടന്‍ പാര്‍ത്ഥിപൻ. 2002 ല്‍ മണിരത്‌നം സംവിധാനം ചെയ്ത കണ്ണത്തില്‍ മുത്തമിട്ടാല്‍ എന്ന സിനിമയിൽ അമുദം എന്ന കഥാപാത്രമായി തിളങ്ങിയ ബാലതാരമാണ് പാര്‍ത്ഥിപന്റെയും നടി സീതയുടെയും മകളായ കീര്‍ത്തന.
കേക്ക് വച്ച ഒരു പ്ലേറ്റിന് മുന്നിലിരുന്ന കീര്‍ത്തനയും പാര്‍ത്ഥിപനും ചിരിച്ചുകൊണ്ട് സംസാരിക്കുന്നതാണ് ഫോട്ടോ. മനോഹരമായ ഒരു അടിക്കുറിപ്പോടെയാണ് പാര്‍ത്ഥിപന്‍ മകള്‍ക്കൊപ്പമുള്ള ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.‘പ്ലേറ്റിലെ മധുരത്തെക്കാള്‍, നിന്റെ ചുണ്ടിലുള്ള ചിരി ഉള്ളില്‍ നിന്നും വന്നാല്‍ സ്വാദിഷ്ടവും സ്വര്‍ഗീയവുമാണ്’ എന്നാണ് ചിത്രത്തിനൊപ്പം താരം കുറിച്ചത്.
2018 ല്‍ ആണ് കീര്‍ത്തന വിവാഹിതയായത്. പ്രമുഖ ചിത്രസംയോജകന്‍ ശ്രീകര്‍ പ്രസാദിന്റെ മകനും സംവിധായകനുമായ അക്ഷയ് അക്കിനേനിയാണ് കീര്‍ത്തനയുടെ ഭര്‍ത്താവ്.