Saturday 12 January 2019 12:23 PM IST : By സ്വന്തം ലേഖകൻ

‘‘അമ്മയോട് ബഹുമാനമുണ്ടെങ്കിലും നീതിക്കു വേണ്ടി പൊരുതും’’; നിലപാടുമായി പാർവതി

parvathi-new

താരസംഘടനയായ അമ്മയോട് ബഹുമാനമുണ്ടെന്നും എന്നാൽ നീതിക്കു വേണ്ടി പൊരുതുക തന്നെ ചെയ്യുമെന്നും നടി പാർവതി തിരുവോത്ത്. പ്രതിസന്ധികളെ തരണം ചെയ്യാന്‍ തന്റെ കഥാപാത്രങ്ങള്‍ സഹായിച്ചുവെന്നും തിരുവനന്തപുരത്ത് സൂര്യ ഫെസ്റ്റിനോട് അനുബന്ധിച്ചു നടന്ന പ്രസംഗ പരമ്പരയിൽ അവർ പറഞ്ഞു.

‘‘കാഞ്ചനമാലയും സേറയും സമീരയും എന്റെ ജീവിതത്തെ ഏറെ സ്വാധീനിച്ചു. പ്രയാസം നിറഞ്ഞ പല ഘട്ടങ്ങളിലും തളരാത്തതിന് കാരണം ഈ കഥാപാത്രങ്ങൾ തന്ന ഊർജമാണ്. കഥാപാത്രങ്ങളെ പൂര്‍ണ്ണമായി ഉള്‍കൊണ്ടാണ് അഭിനയിക്കുന്നത്. അതിനാൽ എപ്പോഴും അവ കൂടെയുണ്ടാകും’’.– താരം വ്യക്തമാക്കി.