Thursday 22 November 2018 10:22 AM IST : By സ്വന്തം ലേഖകൻ

‘അവിടെ പശൂമ്പയുണ്ടല്ലോ...കുത്തുന്ന പശൂമ്പ’; അമ്പിളിച്ചേട്ടനെ അനുകരിച്ച് മകൾ–വിഡിയോ

parvathi

സോഷ്യൽ മീഡിയയിൽ എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം ടിക്ടോക്–മ്യൂസിക്കലി തരംഗമാണ്. മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് ജഗതിയെ കൂട്ടുപിടിച്ചാണ് നല്ലൊരു ശതമാനം ടിക് ടോക് പ്രകടനങ്ങളും. ഇപ്പോഴിതാ ജഗതിയുടെ ചിരിവിരുന്നൊരുക്കിയ ഒരുപിടി കഥാപാത്രങ്ങളെ അനുകരിച്ച് ടിക് ടോകിൽ സാന്നിദ്ധ്യമറിയിക്കുകയാണ് മകൾ പാർവ്വതി.

പാർവതി ഷോണിന്റെ സുഹൃത്തും വിധു പ്രതാപിന്റെ ഭാര്യയുമായ ദീപ്തിക്കൊപ്പം ചേർന്നാണ് ആ നർമ്മ രംഗങ്ങൾ പുനരാവിഷ്ക്കരിച്ചത്. വെള്ളിത്തിരയിൽ പപ്പയെ മിസ് ചെയ്യുന്നു എന്ന കുറിപ്പോടെ പാര്‍വതി തന്നെയാണ് ഫെയ്സ്ബുക്കിൽ വിഡിയോ പങ്കുവെച്ചു‌ത്. അച്ഛന്റെ ഭാവങ്ങളെ അതേപടി പകര്‍ത്തുന്നതില്‍ മകള്‍ വിജയിച്ചിട്ടുണ്ടെന്നുതന്നെയാണ് ജഗതി ശ്രീകുമാറിന്റെ ആരാധകരുടെ പക്ഷം.

2012 മാർച്ച് 10 ന് തേഞ്ഞിപ്പാലത്തിനടുത്തുള്ള പാണാമ്പ്രവളവിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ ജഗതി ശ്രീകുമാറിനു ഗുരുതരമായ പരിക്കു പറ്റിയത്. തുടർന്ന് ഇത് വരെ അദ്ദേഹം പൂർണാരോഗ്യം വീണ്ടെടുത്തിട്ടില്ല.