Tuesday 18 June 2019 03:55 PM IST : By സ്വന്തം ലേഖകൻ

‘ഓർമയുണ്ടോ ഈ മുഖം’ ? അമ്പമ്പോ... വമ്പന്‍ മാറ്റം...! ‘ഹലോ’ നായികയുടെ പുതിയ ചിത്രങ്ങൾ കാാണാം

p1

മോഹൻലാലിന്റെ തകർപ്പൻ പ്രകടനത്തിലൂടെ മലയാളികളെ രസിപ്പിച്ച സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു ‘ഹലോ’. റാഫി മെക്കാർട്ടിൻ തിരക്കഥയെഴുതി, സംവിധാനം ചെയ്ത ചിത്രത്തിൽ ലാലേട്ടനും ജഗതി ശ്രീകുമാറും സുരാജ് വെഞ്ഞാറമൂടും ജഗദീഷും ഒക്കെ നിറഞ്ഞാടിയപ്പോൾ അവർക്കൊപ്പം കയ്യടി നേടിയ മറ്റൊരാൾ ചിത്രത്തിലെ നായിക പാർവതി മെൾട്ടൺ ആണ്. അനായാസ അഭിനയ ശൈലിയിലൂടെ ഈ പാതി ഇന്ത്യക്കാരി തന്റെ കഥാപാത്രത്തെ അതി മനോഹരമാക്കി. അതോടെ, ചിത്രം നേടിയ വിജയത്തിനൊപ്പം പ്രേക്ഷകരുടെ ഹൃദയത്തിലിടം നേടാനും പാർവതിക്കായി.

എജ്ജാതി എനർജിയാ കൊച്ചേ...! സായ് പല്ലവിയോട് കട്ടയ്ക്ക് നിൽ‌ക്കുന്ന ഡാൻസ്; ഈ വെഡ്ഡിംഗ് വിഡിയോ അതുക്കും മേലെ

‘അയാളിവിടെ തളർന്ന് ഉറങ്ങുകയാണ്; നിങ്ങൾ പറയുന്നതെല്ലാം കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ട്’: വിഡിയോ

ഇനിയും ഒന്നും അറിഞ്ഞിട്ടില്ല സജീവ്! പ്രിയപ്പെട്ടവൾ പോയതറിയാതെ അയാൾ നാളെയെത്തും

p1

‘ജീവനുണ്ടെന്നതിന്റെ തെളിവ് ഇടയ്ക്കിടെയുള്ള അവളുടെ ഞരക്കം മാത്രം’; അപൂർവരോഗത്തിൽ പിടഞ്ഞ് 19കാരി; കനിവ് കാത്ത് കുടുംബം

p2

തെലുങ്കിലാണ് പാർവതി തന്റെ അഭിനയ ജീവിതം തുടങ്ങിയത്. ‘ഹലോ’യ്ക്ക് ശേഷം മോഹൻലാലിനൊപ്പം ‘ഫ്ലാഷ്’ എന്ന ചിത്രത്തിലും പാർവതി മലയാളത്തിലേക്കെത്തി. പിന്നീട് തെലുങ്കിൽ തന്നെ സജീവമായ താരം ഏറെക്കാലമായി വാർത്തകൾക്കു പുറത്താണ്. ഇപ്പോഴിതാ പാർവതിയുടെ ഏറ്റവും പുതിയ ചില ചിത്രങ്ങൾ സോഷ്യൽ മീഡിയ പങ്കു വയ്ക്കുന്നു. വലിയ മേക്കാവറിലാണ് ഈ ചിത്രങ്ങളിൽ പാർവതിയെ കാണാനാകുക. താരം തന്നെയാണ് ഈ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

p3

ജർമൻ സ്വദേശിയാണ് പാർവതിയുടെ അച്ഛൻ. അമ്മ പഞ്ചാബ് സ്വദേശിയും. സിനിമയ്ക്ക് പുറമേ മോഡലിങ്ങിലും താരം സജീവമാണ്.

p-4

1

2

3

4