Monday 29 June 2020 10:44 AM IST : By സ്വന്തം ലേഖകൻ

പീറ്റർ വനിതയെ വിവാഹം കഴിച്ചത് വിവാഹമോചനം നേടാതെ! പരാതിയുമായി ആദ്യ ഭാര്യ

peter

കഴിഞ്ഞ ദിവസമായിരുന്നു നടി വനിത വിജയകുമാറിന്റെയും എഡിറ്റർ പീറ്റർ പോളിന്റെയും വിവാഹം. ഇപ്പോഴിതാ, പീറ്റർ പോളിനെതിരെ പരാതിയുമായി മുൻ ഭാര്യ എലിസബത്ത് ഹെലൻ രംഗത്തെത്തിയിരിക്കുന്നു. താനുമായി വിവാഹമോചനം നേടാതെയാണ് പീറ്റർ വനിതയെ വിവാഹം കഴിച്ചതെന്നാണ് എലിസബത്തിന്റെ ആരോപണം.

പീറ്ററിനെതിരെ വടപളനി പോലീസ് സ്റ്റേഷനിലാണ് എലിസബത്ത് പരാതി നൽകിയത്. കഴിഞ്ഞ ഏഴ് വർഷങ്ങളായി പിരിഞ്ഞു ജീവിക്കുന്ന പീറ്റർ പോളിനും എലിസബത്ത് ഹെലനും രണ്ടു കുട്ടികളുണ്ട്.

തമിഴ്, ഹിന്ദി, ഹോളിവുഡ് സിനിമകളിലെ വിഷ്വൽ ഇഫക്ട് എഡിറ്ററാണ് പീറ്റർ പോള്‍.

വനിതയുടെ മൂന്നാമത്തെ വിവാഹമാണ് ഇത്. 2000 ത്തിൽ ആകാശുമായിട്ടായിരുന്നു ആദ്യ വിവാഹം. 2007 ൽ ഇരുവരും വേർപിരിഞ്ഞു. അതേവർഷം ആനന്ദ് ജയ് രാജന്‍ എന്ന ബിസിനസ്സുകാരനെ വിവാഹം ചെയ്തുവെങ്കിലും 2012ല്‍ ഇരുവരും വേര്‍പിരിഞ്ഞു. വിജയ് ശ്രീഹരി, ജോവിത, ജയ്നിത എന്നിവരാണ് വനിതയുടെ മക്കൾ.