Tuesday 08 January 2019 04:59 PM IST : By സ്വന്തം ലേഖകൻ

‘ആനച്ചന്തം ഗണപതി മേളച്ചന്തം...’ രസിച്ചു പാടി പിഷാരടിയും അനന്യയും; വിഡിയോ ഹിറ്റ്

ananya-new

പിഷാരടി എന്തു ചെയ്താലും അതിനൊരു രസമുണ്ടാകുമെന്നാണ് പ്രേക്ഷകർ പറയുന്നത്. കോമഡി കാട്ടുമ്പോൾ മാത്രമല്ല, പാട്ടുപാടുമ്പോഴും ആ രസം പിഷാരടിക്കൊപ്പമുണ്ടാകും. അടുത്തിടെ പിഷാരടിയുടെ ചില രസകരമായ പാട്ട് വിഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അതിൽ ഏറ്റവും പുതിയതാണ് കുട്ടിപ്പാട്ടുകാരി അനന്യയോടൊപ്പമുള്ള പിഷാരടിയുടെ ‘ആനച്ചന്തം ഗണപതി മേളച്ചന്തം...’ പാട്ട്. പിഷാരടി തന്നെയാണ് ഇതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കു വച്ചത്.

റിയാലിറ്റി ഷോയിലൂടെയും സോഷ്യൽ മീഡിയയിലൂടെയും ചുരുങ്ങിയ കാലത്തിനുള്ളിൽ നിരവധി ആരാധകരെ സ്വന്തമാക്കിയ കുട്ടിത്താരമാണ് അനന്യ. അനന്യയുടെ കുസൃതിയും ആലാപന മികവും ഒരേ പോലെ ആസ്വാദക മനസ്സ് കീഴടക്കിയിരുന്നു.

പിഷാരടിയും അനന്യയുമൊത്തുള്ള പാട്ട് ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. നിരവധി പേർ വിഡിയോ കാണുകയും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്.