Friday 14 June 2019 03:38 PM IST : By സ്വന്തം ലേഖകൻ

ഇന്ന് ജൂൺ 14, പി.കെ രാംദാസ് എന്ന ‘വൻമര’ത്തിന്റെ ജൻമദിനം! ആഘോഷമാക്കി ആരാധകർ

pk-new

പി.കെ രാംദാസ് എന്ന വൻമരത്തിന്റെ ജൻമദിനം ആഘോഷമാക്കി ആരാധകർ. അതിശയിക്കേണ്ട, പൃഥ്വിരാജ് സുകുമാരന്റെ കന്നി സംവിധാന സംരംഭമായ ലൂസിഫറിലെ പി.കെ രാംദാസ് എന്ന കഥാപാത്രം തന്നെയാണ് ഇവിടെയും കഥാനായകൻ.

പി.കെ രാംദാസ് എന്ന രാഷ്ട്രീയ നേതാവിന്റെ മരണവും അതോടെ ഉടലെടുക്കുന്ന സംഭവവികാസങ്ങളുമൊക്കെയാണ് മോഹൻലാൽ നായകനായ ‘ലൂസിഫര്‍’. ചിത്രം വലിയ വിജയം നേടുകയും ചെയ്തു.

ചിത്രത്തിലെ പഞ്ച് ഡയലോഗുകളിലൊന്നായ ‘പി.കെ രാംദാസ് എന്ന വൻമരം വീണു, ഇനിയാര്...’ എന്ന ഡയലോഗ് ഇപ്പോൾ ട്രോളൻമാരുടെ പ്രിയ വിഭവമാണ്. അതിന്റെ തുടർച്ചയാണ് പി.കെ രാംദാസിന് ജൻമദിനാശംസകൾ നേർന്നുള്ള പോസ്റ്റുകൾ. ഇതിനായി സംവിധായകൻ പോലും ഓർത്തുവയ്ക്കാത്ത ഡേറ്റ് തപ്പിയെടുത്ത് ആശംസ നേർന്നിരിക്കുകയാണ് ആരാധകർ. ചിത്രത്തിൽ ഒരു ഷോട്ടിൽ പി.കെ രാംദാസിന്റെ പ്രതിമയുടെ താഴെയാണ് ജൂൺ പതിനാല് പി.കെയുടെ ജൻമദിനമായി രേഖപ്പെടുത്തിയിരിക്കുന്നത്. അതാണ് ട്രോളൻമാരുടെ കണ്ണിൽ പെട്ടതും സംഗതി ട്രോളായതും.