Tuesday 16 July 2019 12:34 PM IST : By സ്വന്തം ലേഖകൻ

‘‘പ്രായം ഒന്നിനും തടസ്സമല്ല, പിന്നെ വച്ചു നീട്ടുന്നതിൽ അർഥമില്ല’’! 42–ാം വയസ്സിലെ വിവാഹം, മനസ്സ് തുറന്ന് പൂജ

pooja-new

മുൻ ബോളിവുഡ് നായിക പൂജ ബത്രയും നടൻ നവാബ് ഷായും വിവാഹിതരായ വാർത്ത മാധ്യമങ്ങൾ ആഘോഷമാക്കുകയാണ്.

ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് തങ്ങളുടെ വിവാഹം കഴിഞ്ഞതായി പൂജ സ്ഥിരീകരിച്ചത്.

കുറച്ചു കാലമായി ഇരുവരുടെയും പ്രണയകാല വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ഡൽഹിയിൽ, അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങായിരുന്നു വിവാഹം.

പൂജ ബത്രയുടെ രണ്ടാം വിവാഹമാണ് ഇത്. 2003 ഫെബ്രുവരി 9-ന് ഡോക്ടർ ആയ സോനു അലുവാലിയയെ വിവാഹം ചെയ്ത പൂജ പിന്നീട് വിവാഹ മോചനം നേടി. നവാബുമായി ഏറെ നാളായി പൂജ പ്രണയത്തിലായിരുന്നു. 42 വയസ്സുകാരിയാണ് പൂജ.

‘‘പ്രായം ഒന്നിനും തടസ്സമല്ല. പിന്നെ വച്ചു നീട്ടുന്നതിൽ അർഥമില്ല. അതിനാൽ, ഞങ്ങൾ വിവാഹിതരായി’’.– തന്റെ രണ്ടാം വിവാഹത്തെക്കുറിച്ച് പൂജ പറഞ്ഞതിങ്ങനെ.

ബോളിവുഡ് ചിത്രങ്ങൾക്ക് പുറമേ മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും പൂജ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ മോഹൻ‌ലാലിനൊപ്പംചന്ദ്രലേഖ, മമ്മൂട്ടിക്കൊപ്പം മേഘം, ചിജയറാമിനൊപ്പം ദൈവത്തിന്റെ മകൻ എന്നീ ചിത്രങ്ങളിലും പൂജ നായികയായി.

ബോളിവുഡ് നടനായ നവാബ് ഷാ മലയാളികൾക്കും പരിചിതനാണ്. കീർത്തി ചക്ര, കാക്കി, രൗദ്രം, രാജാധിരാജ തുടങ്ങിയ ചിത്രങ്ങളിൽ വില്ലൻ വേഷത്തിൽ നവാബ് അഭിനയിച്ചിരുന്നു.