Wednesday 23 September 2020 12:06 PM IST : By സ്വന്തം ലേഖകൻ

പീഡിപ്പിച്ചു, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി! വിവാഹം കഴിഞ്ഞിട്ട് 13 ദിവസം: പൂനത്തിന്റെ പരാതിയിൽ ഭർത്താവ് അറസ്റ്റില്‍

poonam

മൂന്നു വർഷത്തെ പ്രണയത്തിന് ശേഷം ഈ മാസം പത്തിനാണ് നടി പൂനം പാണ്ഡെയും സാം ബോംബെയും വിവാഹിതരായത്. എന്നാലിതാ, വിവാഹം കഴിഞ്ഞ് പന്ത്രണ്ടാം ദിവസം പൂനം പാണ്ഡെയുടെ പരാതിയിൽ ഭർത്താവ് സാം ബോംബെ അറസ്റ്റിലായിരിക്കുന്നു.

ഭർത്താവ് തന്നെ അപമാനിക്കുകയും പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന പൂനം പാണ്ഡെയുടെ പരാതിയിൽ ഗോവ പൊലീസാണ് സാം ബോംബെയെ അറസ്റ്റ് ചെയ്തത്.

നടി നൽകിയ പരാതിയിൽ സാം തന്നെ അപമാനിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന ആരോപണം ഉയർത്തിയിട്ടുണ്ട്. തിങ്കളാഴ്ച രാത്രിയാണ് നടി പൊലീസിൽ പരാതി നൽകിയത്. കഴിഞ്ഞ ദിവസം തന്നെ അറസ്റ്റ് നടക്കുകയും ചെയ്തു.]

വിവാഹം കഴിഞ്ഞ് കേവലം പതിനൊന്ന് ദിവസങ്ങൾക്ക് ശേഷമാണ് നടിയുടെ പരാതി.

‘ഭർത്താവ് തന്നെ പീഡിപ്പിക്കുന്നു എന്നായിരുന്നു താരത്തിന്റെ പരാതി. ആക്രമിച്ച ശേഷം ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഭീഷണി മുഴക്കിയെന്നും ആരോപണമുണ്ട്. ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്’ എന്നാണ് പൊലീസ് അറിയിച്ചത്. സാമിനെ നിർബന്ധിത മെഡിക്കൽ പരിശോധനയ്ക്ക് വിധേയനാക്കിയതായും പൊലീസ് വ്യക്തമാക്കി.