Thursday 29 October 2020 10:05 AM IST : By സ്വന്തം ലേഖകൻ

എന്റെ എല്ലാമെല്ലാം...! ഇതാണ് പൂനത്തിന്റെ ഹൃദയം കവര്‍ന്നയാള്‍: പ്രിയപ്പെട്ടവന് ജന്‍മദിനാശംസകള്‍ നേര്‍ന്ന് താരം

poonam

കാമുകന്‍ സുനീല്‍ റെഡ്ഡിയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് തെന്നിന്ത്യന്‍ നടി പൂനം ബജ്വ. സുനീല്‍ റെഡ്ഡിയാണ് പൂനത്തിന്റെ ഹൃദയം കവര്‍ന്ന സുന്ദരന്‍. പ്രിയപ്പെട്ടവനൊപ്പമുള്ള ചിത്രങ്ങള്‍ ഉള്‍പ്പടെയാണ് പൂനത്തിന്റെ മനോഹരമായ പോസ്റ്റ്.

പിറന്നാള്‍ ആശംസകള്‍ സുനീല്‍. എന്റെ എല്ലാം എല്ലാം. പങ്കാളി, ജീവിതസഹചാരി, റൊമാന്റിക് ഡേറ്റ്, പ്ലേ മേറ്റ് അങ്ങനെ എല്ലാമാണ് നീ. നിന്റെ ജീവിതത്തില്‍ എല്ലാ സന്തോഷങ്ങളും ഉണ്ടാകട്ടെ-പൂനം കുറിച്ചു.

ചൈന ടൗണിലൂടെ മലയാളികളുടെയും പ്രിയതാരമായി മാറിയ പൂനം വെനീസിലെ വ്യാപാരി, ശിക്കാരി, മാന്ത്രികന്‍, പെരുച്ചാഴി, സക്കറിയ പോത്തന്‍ ജീവിച്ചിരിപ്പുണ്ട്, മാസ്റ്റര്‍പീസ് തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടു.