Thursday 13 December 2018 04:38 PM IST : By സ്വന്തം ലേഖകൻ

നല്ല പാതിയ്ക്ക് വിവാഹ വാർഷിക, പിറന്നാൾ ആശംസകൾ നേർന്ന് ഇന്ദ്രജിത്ത്

poornima-new

ഭാര്യ പൂർണ്ണിമയ്ക്ക് വിവാഹ വാർഷിക – പിറന്നാൾ ആശംസകൾ നേർന്ന് ഇന്ദ്രജിത്ത്. 2002 ലായിരുന്നു ഈ താരദമ്പതികളുടെ വിവാഹം. ദീർഘകാലത്തെ പ്രണയത്തിനു ശേഷമായിരുന്നു ഇന്ദ്രജിത്ത് പൂർണ്ണിമയെ താലികെട്ടിയത്.

ഫെയ്സ്ബുക്കിൽ പൂർണ്ണിമയുടെ ഒരു മനോഹര ചിത്രം പങ്കുവച്ചാണ് തന്റെ നല്ല പാതിയ്ക്ക് താരം 16– ാം വിവാഹ വാർഷിക ആശംസകളറിയിച്ചത്.

അനിയൻ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിൽ മോഹൻലാലിനൊപ്പം ഒരു പ്രധാന വേഷത്തിൽ ഇന്ദ്രജിത്തുണ്ട്. കിരൺ പ്രഭാകർ സംവിധാനം ചെയ്യുന്ന താക്കോലാണ് ഇന്ദ്രജിത്ത് നായകനാകുന്ന പുതിയ ചിത്രം.