Wednesday 21 August 2019 11:56 AM IST : By സ്വന്തം ലേഖകൻ

‘വിശ്വസിക്കാന്‍ താല്‍പര്യം ഇല്ലെങ്കില്‍ വേണ്ട, ഞങ്ങൾ പ്രണയത്തിലെങ്കിൽ ഒരുമിച്ച് എവിടെയെങ്കിലും എത്തേണ്ടതല്ലേ’ ! തുറന്നടിച്ച് പ്രഭാസ്

prabhas-new

ഇതിനോടകം കൗതുകം നഷ്ടപ്പെട്ട പ്രണയഗോസിപ്പാണ് പ്രഭാസിനെയും അനുഷ്ക ഷെട്ടിയെയും ചേർത്തു വച്ചുള്ളത്. ഇവർ തമ്മിൽ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളേറെയായി.

ഇരുവരും ഒന്നിച്ചഭിനയിച്ച ബാഹുബലി ആദ്യഭാഗം പുറത്തിറങ്ങി തൊട്ടുപിന്നാലെ ഗോസിപ്പുകള്‍ പൊട്ടിപ്പുറപ്പെട്ടു. ബാഹുബലി രണ്ടാംഭാഗം ഇറങ്ങിയതോടെ അതിന്റെ പ്രചാരം വർദ്ധിച്ചു.

തങ്ങള്‍ സുഹൃത്തുക്കളാണെന്ന് അനുഷ്കയും പ്രഭാസും പല തവണ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഗോസിപ്പുകള്‍ക്ക് യാതൊരു കുറവുമുണ്ടായില്ല.

ഇപ്പോഴിതാ, അനുഷ്കയ്ക്കൊപ്പം പ്രഭാസ് ലോസ് ആഞ്ജലീസില്‍ ഒരു വീട് വാങ്ങാന്‍ ഒരുങ്ങുകയാണെന്ന പുതിയ വാര്‍ത്തയ്ക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് പ്രഭാസ്.

‘ഞാനും അനുഷ്കയും തമ്മില്‍ പ്രണയത്തിലാണെങ്കിൽ ഞങ്ങള്‍ ഒരുമിച്ച് എവിടെയെങ്കിലും എത്തേണ്ടതല്ലേ. എന്നാൽ രണ്ട് വര്‍ഷങ്ങളായി ഞങ്ങളെ ആരും ഒരുമിച്ച് എവിടെയും കണ്ടിട്ടില്ല. അതിന്റെ അര്‍ഥം ഇതെല്ലാം വ്യാജ പ്രചരണങ്ങള്‍ ആണെന്നല്ലേ. ഞങ്ങളെ വിശ്വാസിക്കാന്‍ താല്‍പര്യം ഇല്ലെങ്കില്‍ വേണ്ട. ഇതെല്ലാം എവിടെ നിന്ന് വരുന്നുവെന്ന് എനിക്കറിയില്ല. എനിക്ക് പ്രണയം ഉണ്ടെന്ന് സ്ഥാപിക്കാന്‍ പലര്‍ക്കും ഇഷ്ടമാണെന്ന് തോന്നുന്നു. അങ്ങനെ ഒരാളെ അവര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ അവര്‍ക്ക് ഇഷ്ടമുള്ളവരുടെ പേര് ചേര്‍ത്ത് ഗോസിപ്പുകളുണ്ടാക്കും’.– പ്രഭാസ് തുറന്നടിച്ചു.

ഇപ്പോൾ തന്റെ പുതിയ ചിത്രമായ സാഹോയുടെ പ്രചരണ പരിപാടികളുമായി തിരക്കിലാണ് പ്രഭാസ്.