Saturday 16 February 2019 12:44 PM IST : By സ്വന്തം ലേഖകൻ

പ്രഭാസ് കല്യാണം കഴിക്കാത്തതിന്റെ കാരണമിതാണ്! വൈറലായി ആരാധകരുടെ കണ്ടെത്തൽ

prabhas-new

‘പ്രഭാസ് എന്താ കല്യാണം കഴിക്കാത്തത് ?’, വർഷങ്ങളായി താരത്തിന്റെ ആരാധകർ ചോദിക്കുന്നത് ഇതേ ചോദ്യം. ‘ബാഹുബലി’ കഴിഞ്ഞ് കല്യാണമുണ്ടാകുമെന്നായിരുന്നു ആദ്യ സൂചനകൾ. എന്നാൽ ‘ബാഹുബലി’ ഒന്നും രണ്ടും വന്നു പോയിട്ടും കല്യാണം മാത്രം കഴിഞ്ഞില്ല. അനുഷ്ക ഷെട്ടി മുതൽ പലരും പ്രഭാസിന്റെ ജീവിത സഖിയാകുമെന്നു വാർത്തകൾ വന്നെങ്കിലും എല്ലാം വന്ന വഴി പോയി. ഇപ്പോഴിതാ താരം കല്യാണം കഴിക്കാത്തതിന് ആരാധകർ തന്നെ കാരണം കണ്ടെത്തിയിരിക്കുന്നു. മറ്റൊന്നുമല്ല, നാണമാണ് പ്രഭാസിന്റെ പ്രശ്നമത്രേ.

ഒരു അഭിമുഖത്തില്‍ പ്രഭാസ് പറഞ്ഞ ചില കാര്യങ്ങളാണ് ഇതിന് തെളിവായി ആരാധകര്‍ നിരത്തുന്നത്. കുഞ്ഞുന്നാള്‍ മുതല്‍ പെണ്‍കുട്ടികളെ കാണുമ്പോള്‍ തനിക്കു നാണമാണെന്നും, അപ്പോള്‍ കംഫര്‍ട്ടബിള്‍ അല്ലാത്തതു പോലെ തോന്നുമെന്നും പ്രഭാസ് പറഞ്ഞിരുന്നു. എന്നാല്‍ ജോലിയില്‍ അത് പ്രതിഫലിക്കാറില്ലത്രേ. നായികമാര്‍ക്കൊപ്പം പ്രണയരംഗത്തിൽ അഭിനയിക്കുമ്പോൾ നാണം തോന്നാറില്ലെന്നും താരം വ്യക്തമാക്കി.

ഈ നാണമാണ്, പ്രഭാസ് കല്യാണം കഴിക്കാത്തതിന്റെ കാരണമായി ആരാധകർ ചൂണ്ടിക്കാട്ടുന്നത്.

ഈ കണ്ടെത്തൽ കൂടി സോഷ്യൽ മീഡിയയിൽ വൈറലായതോടെ തന്റെ കല്യാണക്കാര്യത്തെക്കുറിച്ചു കേൾക്കുന്നതു തന്നെ പ്രഭാസിന് കലിപ്പാണത്രേ.

‘സാഹോ’യാണ് പ്രഭാസിന്റെ പുതിയ ചിത്രം. ഹിന്ദി, തമിഴ്, തെലുങ്ക്, ഭാഷകളില്‍ റിലീസാകുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തില്‍ ശ്രദ്ധ കപൂറാണ് നായിക.