പാൻ ഇന്ത്യൻ സൂപ്പർതാരം പ്രഭാസ് വിവാഹിതനാകുന്നുവെന്ന റൂമറുകൾ വീണ്ടും ശക്തമാകുന്നു. ട്രേഡ് അനലിസ്റ്റായ മനോബാല വിജയബാലനാണ് എക്സിലൂടെ താരത്തിന്റെ വിവാഹത്തെ കുറിച്ചുള്ള സൂചനകള്‍ പങ്കുവച്ചത്. സോഷ്യൽ മീഡിയ പോസ്റ്റില്‍ പ്രഭാസ് എന്നതിനൊപ്പം വിവാഹത്തിന്റെയും വധുവിനെ സൂചിപ്പിക്കുന്ന സ്മൈലിയുമാണ് മനോബാല പങ്കുവച്ചത്.
നന്ദമൂരി ബാലകൃഷ്ണയുടെ‘കാച്ച് അണ്‍സ്റ്റോപ്പബ്ള്‍ സീസണ്‍ 4’ ല്‍ രാം ചരണും പ്രഭാസിന്റെ വിവാഹത്തെ കുറിച്ച് സൂചന നല്‍കിയിരുന്നതായി ‘ഗ്രേറ്റ് ആന്ധ്രയും’ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ എപിസോഡ് ഉടൻ പുറത്തുവരും.