Wednesday 15 May 2019 12:54 PM IST : By സ്വന്തം ലേഖകൻ

ഭയപ്പെടുത്തി പ്രഭുദേവയുടെ സൈക്കോ! വൈറലായി ‘ഖാമോഷി’യുടെ ട്രെയിലർ

prabbu-new

അഭിനയത്തിൽ നിന്നു മാറി സംവിധാനത്തില്‍ സജീവമായ ഇടവേള അവസാനിപ്പിച്ച് പ്രഭുദേവ വീണ്ടും അഭിനയത്തിൽ സജീവമായിരിക്കുകയാണ്. അദ്ദേഹം നായകനായ ആറോളം ചിത്രങ്ങൾ പോയ രണ്ടു വർഷത്തിനുള്ളിൽ തിയേറ്ററിലെത്തിയിരുന്നു. താരം നൃത്ത സംവിധായകനായ ചിത്രങ്ങൾ വേറെയുണ്ട്.

ഇപ്പോഴിതാ പ്രഭുദേവ നെഗറ്റീവ് ടച്ചുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ഖാമോഷി’ യുടെ ട്രെയിലർ പ്രേക്ഷകരെ തേടിയെത്തിയിരിക്കുന്നു.

പ്രഭുദേവയും തമന്നയും പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രത്തിൽ ഒരു സൈക്കോ കഥാപാത്രമാണ് പ്രഭുദേവയ്ക്ക്. ബധിരയും ഊമയുമായ പെൺകുട്ടിയായി തമന്നയും അഭിനയിക്കുന്നു.

ചക്രി തലോത്തിയാണ് ഈ ഹിന്ദി ചിത്രത്തിന്റെ സംവിധാനം. തെലുങ്ക് സൂപ്പർസ്റ്റാർ പ്രഭാസ് ചിത്രത്തിൽ അതിഥിവേഷത്തിൽ എത്തുന്നു.

ഭൂമിക ചൗള, സഞ്ജയ് സൂരി എന്നിവരാണ് മറ്റു താരങ്ങൾ. സംഗീതം – എ.ആർ. റഹ്മാൻ. മെയ് 31ന് ചിത്രം റിലീസിനെത്തും.