Friday 07 August 2020 10:21 AM IST : By സ്വന്തം ലേഖകൻ

പ്രിയപ്പെട്ടവന്റെ കൈപിടിച്ച് മലയാളികളുടെ ഉണ്ണിമായ! മെഹന്ദി ആഘോഷത്തിന്റെ ചിത്രങ്ങളും വിഡിയോയും പങ്കുവച്ച് പ്രാചി തെഹ്‌ലാന്‍

prachy

‘മാമാങ്കം’ എന്ന ചിത്രത്തിലെ ഉണ്ണിമായ എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ ശ്രദ്ധ നേടിയ നായികയാണ് പ്രാചി തെഹ്‌ലാന്‍. ഇന്ത്യൻ നെറ്റ്ബോൾ ടീമിന്റ മുൻക്യാപ്റ്റൻ കൂടിയായായ പ്രാചിയുടെ വിവാഹമാണ് ആഗസ്തി ഏഴിന്. ബിസിനസുകാരനായ രോഹിത് സരോഹയാണ് താരത്തിന്റെ വരൻ. എട്ടുവർഷത്തെ പ്രണയം സഫലീകരിക്കുന്നതിന്റെ സന്തോഷത്തിലാണ് താരം.

ഇപ്പോഴിതാ, ബുധനാഴ്ച രാത്രി നടന്ന മെഹന്ദി ആഘോഷത്തിൽ നിന്നുള്ള ചിത്രങ്ങൾ താരം പങ്കുവച്ചിരിക്കുന്നു.

ഡൽഹിയിലെ ഒരു ഫാം ഹൗസിൽ വച്ച് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് വിവാഹം. 2010 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യന്‍ നെറ്റ് ബോള്‍ ടീമിനെ നയിച്ചത് പ്രാചിയായിരുന്നു.