Monday 03 August 2020 09:23 AM IST : By സ്വന്തം ലേഖകൻ

8 വർഷത്തെ പ്രണയം പൂവണിയുന്നു! പ്രാചി തെഹ്ലാന്‍ വിവാഹിതയാകുന്നു: വിവാഹ നിശ്ചയവും വിവാഹവും ഒരേ ദിവസം

prachi

മാമാങ്കത്തിലൂടെ മലയാളികളുടെ ശ്രദ്ധ നേടിയ ബോളിവുഡ് നായിക പ്രാചി തെഹ്ലാന്‍ വിവാഹിതയാകുന്നു. ഡല്‍ഹി സ്വദേശിയും ബിസിനസുകാരനുമായ രോഹിത് സരോഹയാണ് പ്രാചിയുടെ വരന്‍. ഓഗസ്റ്റ് ഏഴിനാണ് വിവാഹം. ഇരുവരും 8 വർഷമായി പ്രണയത്തിലായിരുന്നു. ഡല്‍ഹിയില്‍ വച്ചാണ് വിവാഹം.

വിവാഹ നിശ്ചയവും വിവാഹവും ഒരേ ദിവസം തന്നെയായിരിക്കും. നിശ്ചയം രാവിലെയും വിവാഹം വെെകിട്ടുമായിരിക്കും നടക്കുക. കോവിഡ് സാഹചര്യത്തിൽ എല്ലാ വിധ മുന്‍കരുതലോടെയാകും ചടങ്ങുകള്‍ നടക്കുന്നതെന്ന് നടി വ്യക്തമാക്കി. 50 പേരെയാണ് ക്ഷണിച്ചിട്ടുള്ളത്. അതിഥികളോട് മാസ്ക് ധരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിവാഹ വേദിയിലും മാസ്കും സാനിറ്റെെസറുമുണ്ടായിരിക്കുമെന്നും പ്രാചി അറിയിച്ചു. ഓഗസ്റ്റ് മൂന്ന് മുതല്‍ക്കു തന്നെ വിവാഹത്തിന്റെ ആഘോഷങ്ങള്‍ തുടങ്ങുമെന്നും താരം അറിയിച്ചു.

ഇന്ത്യന്‍ നെറ്റ്ബോള്‍ ടീം നായികയായിരുന്നു പ്രാചി. ബാസ്ക്കറ്റ് ബോളും കളിച്ചിരുന്നു. 2010 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യന്‍ നെറ്റ് ബോള്‍ ടീമിനെ നയിച്ചത് പ്രാചിയായിരുന്നു. ടെലിവിഷന്‍ പരമ്പരയിലൂടെയാണ് പ്രാചി അഭിനയത്തിലേക്ക് എത്തുന്നത്. പിന്നീട് സിനിമയിലും അരങ്ങേറുകയായിരുന്നു.