Tuesday 02 June 2020 10:31 AM IST : By സ്വന്തം ലേഖകൻ

നാൽപ്പത്തിനാലിന്റെ ചെറുപ്പം, തകർപ്പൻ ഹിപ്ഹോപ് വിഡിയോയുമായി പ്രഗതി! കയ്യടിച്ച് ആരാധകർ

pragathy

വൈറൽ ആയി നടി പ്രഗതിയുടെ ഹിപ്ഹോപ് വിഡിയോ. അടുത്തിടെ മകനോടൊപ്പം വിജയ്ചിത്രം മാസ്റ്ററിലെ വാത്തി കമിങ്ങിനു തകര്‍പ്പന്‍ നൃത്തച്ചുവടു വയ്ക്കുന്ന പ്രഗതിയുടെ വിഡിയോയും വൈറൽ ആയിരുന്നു. നാല്‍പ്പത്തിനാലുകാരിയായ പ്രഗതി, പ്രായത്തെ തോല്പിക്കുന്ന മെയ് വഴക്കത്തോടെയാണ് നൃത്തം വയ്ക്കുന്നത്.

അത്ര മോശം ശ്രമമല്ലാത്തതിനാലാണ് താന്‍ വിഡിയോ പങ്കുവയ്ക്കുന്നതെന്ന് പുതിയ വിഡിയോയ്ക്കൊപ്പ് പ്രഗതി കുറിച്ചു.

തൊണ്ണൂറുകളിൽ തമിഴ്-തെലുങ്ക് ചിത്രങ്ങളിലെ സ്ഥിരസാന്നിധ്യമായിരുന്നു ഇവര്‍. 1994ല്‍ കെ ഭാഗ്യരാജ് സംവിധാനം ചെയ്ത വീട്ടില വിശേഷങ്ക എന്ന ചിത്രത്തിലൂടെയാണ് സിനിമാ അരങ്ങേറ്റം. കീര്‍ത്തനം, മഴമേഘപ്രാവുകള്‍ എന്നീ മലയാള ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. ചെന്നൈയില്‍ താമസിക്കുന്ന ഇവര്‍ ഇപ്പോഴും സിനിമയില്‍ സജീവമാണ്.