Wednesday 20 February 2019 12:05 PM IST : By സ്വന്തം ലേഖകൻ

പ്രകാശ് രാജിനു നേരെ കൈയേറ്റ ശ്രമം! സൈനികന്റെ സംസ്കാര ചടങ്ങിനെത്തിയ താരത്തെ ഗ്രാമവാസികൾ വളഞ്ഞു

prakash-raj-new

പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികന്റെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയ നടൻ പ്രകാശ് രാജിനു നേരെ കൈയേറ്റ ശ്രമം. വീരമൃത്യു വരിച്ച ജവാന്‍ ഗുരുവിന്റെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ കര്‍ണാടകയിലെ മെല്ലഹള്ളിയിലുള്ള ഗ്രാമത്തില്‍ എത്തിയതായിരുന്നു താരം. ഫെബ്രുവരി 16നാണ് സംഭവം. ഒരു സംഘം ആളുകളാണ് നടനെതിരെ ആക്രമണം നടത്തിയത്.

ആക്രോശത്തോടെ ഗ്രാമവാസികള്‍ താരത്തെ വളയുകയും സൈന്യത്തേയും രാജ്യത്തേയും നിരന്തരം അപമാനിക്കുന്ന പ്രകാശ് രാജ് തിരികെ പോകണം എന്നാവശ്യപ്പെടുകയുമായിരുന്നു. ഇതിനിടെയാണ് കൈയേറ്റ ശ്രമം നടന്നത്.

പ്രകാശ് രാജ് വഞ്ചകനാണെന്നും ഒറ്റുകാരനാണെന്നും സൈനികന് അന്തിമോപചാരാമര്‍പ്പിക്കുന്നത് അഭിനയമാണെന്നുമായിരുന്നു ഗ്രാമവാസികളുടെ നിലപാട്. തുടര്‍ന്ന്, പോലീസെത്തി താരത്തെ അവിടെ നിന്നു മാറ്റി.