Friday 14 December 2018 05:30 PM IST : By സ്വന്തം ലേഖകൻ

‘‘ഇത് ഫഹദാണെന്നേ തോന്നൂ ... ’’; ‘ഞാൻ പ്രകാശൻ’ ഫാൻ മെയ്ഡ് ടീസർ വൈറലാകുന്നു

prakashan

അടുത്തിടെ ഒരു മലയാള സിനിമയുടെ ടീസർ നേടിയതിൽ വച്ച് ഏറ്റവും കൂടുതൽ ജനപ്രീതിയാണ് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത്, ഫഹദ് ഫാസിൽ നായകനാകുന്ന ഞാൻ പ്രകാശന്റെ ആദ്യ ടീസർ സ്വന്തമാക്കിയത്. മണിക്കൂറുകൾക്കകം സോഷ്യൽ മീഡിയയിൽ വൈറലായ ടീസറിന് ദിവസങ്ങൾക്കകം പല തരം അനുകരണങ്ങളുമുണ്ടായി.

ആദ്യം ഒരു വിവാഹത്തിന്റെ സേവ് ദ ഡേറ്റ് വിഡിയോയായാണ് ‘ഞാൻ പ്രകാശൻ’ അനുകരിക്കപ്പെട്ടതെങ്കിൽ ഇപ്പോൾ ഒരു സംഘം ചെറുപ്പക്കാർ ചേർന്ന് ടീസർ റീ ക്രിയേറ്റ് ചെയ്തിരിക്കുന്നു. ടീസറിൽ ഫഹദ് ഫാസിൽ പങ്കെടുക്കുന്ന വിവാഹ രംഗവും സദ്യയുമൊക്കെ അതിന്റെ ഭംഗി ചോർന്നു പോകാതെ മനോഹരമായി പുന:രവതരിപ്പിക്കാൻ സംഘത്തിനായി. ഒപ്പം ടീസറിലെ മറ്റു ചില രംഗങ്ങളും ഇവർ പുന:സൃഷ്ടിച്ചിട്ടുണ്ട്.

ഫഹദ് ഫാസിലായി ഈ ഫാൻ മെയ്ഡ് വിഡിയോയിൽ പ്രത്യക്ഷപ്പെടുന്ന ചെറുപ്പക്കാരൻ, ശരിക്കും ഫഹദ് തന്നെയാണോ എന്നു തോന്നിപ്പിക്കുന്ന തരം പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. ‘‘ഇത് ഫഹദാണെന്നേ തോന്നൂ ... ’’എന്നാണ് ചിലരുടെ കമന്റ ്. ഒരു യഥാർത്ഥ കല്യാണത്തിനൊപ്പം ചേർന്നാണ് ഈ വിഡിയോ തയാറാക്കിയതെന്നതും എടുത്തു പറയണം. ഇതേ രംഗം ഇവർ മറ്റൊരു തരത്തില്‍ പുന:സൃഷ്ടിച്ചതും വിഡിയോയിൽ കാണാം.

‘എന്നെ പിച്ചിച്ചീന്തിയത് അയാളാണ്, എന്റെ ഉപ്പ!’; മേൽവിലാസമില്ലാത്ത ‘ഇരയല്ല’ രഹ്നാസ്; ധീരം ഈ അതിജീവനം

‘ഓരോ നെഞ്ചിടിപ്പിലും അവൻ വേദനകൊണ്ട് പിടയുകയാണ്’; കുഞ്ഞ് സൂര്യയുടെ കഥകേൾക്കണം, കണ്ണീരുവറ്റും തീർച്ച!

ജ്യോതിഷ് മലയാറ്റൂർ, നിതിൻ രാജ്, ആൽബർട്ട് ജോൺസൺ എന്നിവരാണ് വിഡിയോയുടെ ശിൽപ്പികൾ.

വിധിയിത്ര മേൽ ക്രൂരമോ?; ആദ്യം അച്ഛന് കാല്‌ നഷ്ടമായി, പിന്നാലെ മകനും; കാണാതെ പോകരുത് ഈ കണ്ണീർക്കഥ

ഓർക്കുക, അവർ നിങ്ങളേയും തേടിയെത്തും; വീട്ടമ്മമാരിൽ നിന്ന് വൃക്കതട്ടാൻ മാഫിയ; ലക്ഷ്യം വയ്ക്കുന്നത് ഇവരെ

കടൽക്കാറ്റിന്റെ കുളിരേറ്റ്, പ്രൗഢിയിൽ ഒരു സുഖവാസം; കോവളത്തേക്ക് മാടി വിളിക്കുന്നു ‘സമുദ്ര’

എന്തായാലും സംഭവം സോഷ്യൽ മീഡിയയിൽ വൈറലാണ്.