Saturday 12 January 2019 06:03 PM IST : By സ്വന്തം ലേഖകൻ

‘പ്രാണ’യിലൊളിച്ചിരിക്കുന്ന ഭയവും നിഗൂഢതകളും; ടൈറ്റിൽ സോങ്ങുമായി മമ്മൂട്ടി

prana-new

മലയാളത്തിന് ഒരു പിടി മികച്ച സിനിമകൾ സമ്മാനിച്ച സംവിധായകനാണ് വി.കെ പ്രകാശ്. വി.കെ.പി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘പ്രാണ’യും അദ്ദേഹത്തിന്റെ പല സിനിമകളും പോലെ വേറിട്ട ഒരു പരീക്ഷണമാണ്. നിത്യ മേനോൻ നായികയാകുന്ന ചിത്രം ഒരു കഥാപാത്രത്തെ മാത്രം മുൻ നിർത്തിയാണ് കഥ പറയുന്നത്. ഒരു എഴുത്തുകാരിയുടെ വേഷത്തിലാണ് നിത്യ ചിത്രത്തിൽ.

ഇതിനോടകം ചിത്രത്തിന്റെ ട്രെയിലറും പാട്ടുകളും ഹിറ്റായിക്കഴിഞ്ഞു. ഇപ്പോൾ ചിത്രത്തിന്റെ ടൈറ്റിൽ സോങ്ങിന്റെ വിഡിയോ മെഗാസ്റ്റാർ മമ്മൂട്ടി അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പേജിൽ റിലീസ് ചെയ്തിരിക്കുന്നു.

ഈ ഗാനത്തിന് വരികളെഴുതിയത് ബി.കെ ഹരിനാരായണനും സംഗീതം പകർന്നത് രതീഷ് വേഗയുമാണ്. ശിൽപ്പ രാജാണ് ഗായിക. ശിൽപ്പയാണ് പാട്ടിന്റെ വിഡിയോയിലും പ്രത്യക്ഷപ്പെടുന്നത്. പാട്ടു രംഗത്തിന്റെ ആശയവും സംവിധാനവും സുഭാഷ് അഞ്ചലാണ്.

എസ് രാജ് പ്രൊഡക്ഷൻസും റിയൽ സ്റ്റുഡിയോസും ചേർന്നാണ് ഈ ബഹുഭാഷാ ചിത്രം നിർമ്മിച്ചിരിക്കുന്നത്. പ്രാണ ഉടൻ തിയേറ്ററുകളിലെത്തും.