Wednesday 27 May 2020 10:04 AM IST : By സ്വന്തം ലേഖകൻ

‘സ്വപ്നങ്ങള്‍ മരിച്ചുപോകുന്നതാണ് ജീവിതത്തിലെ ഏറ്റവും സങ്കടകരമായ കാര്യം’! പ്രേക്ഷാ മെഹ്ത ആത്മഹത്യ ചെയ്തു

preksha-mehtha

ടെലിവിഷന്‍ താരം പ്രേക്ഷാ മെഹ്ത ആത്മഹത്യ ചെയ്തു. 25 വയസായിരുന്നു. ഇന്‍ഡോറിലെ വീട്ടില്‍, ചൊവ്വാഴ്ച രാവിലെ ഫാനില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ പ്രേക്ഷയെ കണ്ടത് താരത്തിന്റെ അച്ഛനാണ്.

ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഹിന്ദി ടി.വി. പരിപാടികളായ ക്രൈം പട്രോള്‍, മേരി ദുര്‍ഗ്ഗ, ലാല്‍ ഇഷ്ക് എന്നിവയില്‍ പ്രേക്ഷ വേഷമിട്ടിട്ടുണ്ട്. കുറച്ചു നാളുകളായി ജോലിയുമായി ബന്ധപ്പെട്ട് മാനസിക പിരിമുറുക്കങ്ങള്‍ നടി അനുഭവിച്ചിരുന്നുവെന്ന് കുടുംബം പറഞ്ഞു.

ആത്മഹത്യയുടെ കാരണം വ്യക്തമല്ല. മരിക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ മുന്‍പ് പ്രേക്ഷ ഇന്‍സ്റ്റഗ്രാമില്‍ ഒരുവരി കുറിപ്പ് പങ്കുവെച്ചിരുന്നു. ‘സ്വപ്നങ്ങള്‍ മരിച്ചുപോകുന്നതാണ് ജീവിതത്തിലെ ഏറ്റവും സങ്കടകരമായ കാര്യം’ എന്നാണ് കുറിപ്പ്.