Wednesday 25 April 2018 03:39 PM IST : By സ്വന്തം ലേഖകൻ

മേഗന്‍ മാര്‍ക്കലിന്റെയും ഹാരി രാജകുമാരന്റെയും വിവാഹത്തില്‍ ബ്രൈഡ്സ് മെയ്ഡ് ആയി പ്രിയങ്ക?

priyanaka

ബ്രിട്ടനിലെ ഹാരി രാജകുമാരന്റെയും (33) യുഎസ് ടിവി താരം മേഗൻ മാർക്കലിന്റെയും (36) വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടക്കുകയാണ്.  വിന്‍സര്‍ കാസിലിലെ സെന്റ് ജോര്‍ജ് ചാപ്പലില്‍ വച്ച്  മെയ് 19 നാണ് ഹാരി - മേഗന്‍  രാജകീയ വിവാഹം. വിവാഹത്തിന് ക്ഷണിക്കപ്പെട്ട അതിഥികളില്‍ ബോളിവുഡിന്റെ താരസുന്ദരി പ്രിയങ്ക ചോപ്രയും ഉണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മേഗനും പ്രിയങ്കയും 2015ല്‍ കാനഡില്‍ വച്ച് സുഹൃത്തുക്കളായവരാണ്. തന്റെ ലൈഫ് സ്‌റ്റൈല്‍ ബ്ലോഗിനായി ഒരിക്കല്‍ പ്രിയങ്കയെ മേഗന്‍ ഇന്റര്‍വ്യൂ ചെയ്യുകയും ചെയ്തിരുന്നു. പിന്നീടങ്ങോട്ട് ഇരുവരും അടുത്ത സുഹൃത്തുക്കളായി.

കഴിഞ്ഞ ദിവസം പുറത്തു വന്ന ലോകത്തെ സ്വാധീനിച്ച 100 സ്ത്രീകളുടെ പട്ടികയില്‍ മേഗനും ഇടംനേടിയിരുന്നു.  സുഹൃത്തിന് ആശംസകളുമായി പ്രിയങ്കയും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ മേഗന്റെ ബ്രൈഡ്സ് ഗേളായി പ്രിയങ്ക ഉണ്ടാകുമെന്നാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇരുവരുമൊന്നിച്ചുള്ള യാത്രകളും ചിത്രങ്ങളുമൊക്കെ നേരത്തെ വാര്‍ത്തയായിരുന്നു.

pri_meg

പ്രിയങ്ക മേഗനൊപ്പം എത്തുമോ എന്നുള്ള ആകാംക്ഷയിലാണ് ബോളിവുഡ് ആരാധകരും. എത്തിയാല്‍ രാജകുമാരിക്കൊപ്പം ബ്രൈഡ്സ് ഗേള്‍ ആകുന്ന ആദ്യ താരമാകും പ്രിയങ്ക.
 

ടെന്നിസ് താരം സെറീന വില്ല്യംസ്, ഫാഷന്‍ സ്‌റ്റൈലിസ്റ്റ് ജെസീക്ക മള്‍റൂണി, നടിയും മോഡലുമായ മില്ലി മക്കിന്റോഷ്, വില്യം രാജകുമാരന്റെയും കേറ്റ് മിഡില്‍ടണിന്റെയും മകള്‍ ഷാര്‍ലറ്റ് രാജകുമാരി, കേറ്റ് മിഡില്‍ടണ്‍, ഫാഷന്‍ ഡിസൈനര്‍ മിഷ നൂനൂ എന്നിവരാണ് പ്രിയങ്കയ്ക്ക് പുറമെ മേഗന്റെ ബ്രൈഡ്‌സ്‌മേയ്ഡിന്റെ പട്ടികയിലുള്ളത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.