Tuesday 07 December 2021 11:55 AM IST : By സ്വന്തം ലേഖകൻ

ലൂസിഫറിന്റെ പിന്നണിക്കാലം...ഓർമച്ചിത്രം പങ്കുവച്ച് പൃഥ്വി: എമ്പുരാനെ തിരക്കി ആരാധകർ

lucifer

മലയാളത്തിന്റെ പ്രിയനടൻ പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭമായിരുന്നു ലൂസിഫർ. മോഹൻലാൽ നായകനായ ചിത്രം വൻ വിജയം നേടി. ഇപ്പോഴിതാ, തന്റെ ആദ്യ ചിത്രത്തിന്റെ ഓര്‍മകള്‍ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് പൃഥ്വിരാജ്.

‘ലൂസിഫര്‍’ പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലെ ഫോട്ടോയാണ് പൃഥ്വിരാജ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

ലൂസിഫറിന്റെ രണ്ടാം ഭാഗമായ ‘എമ്പുരാൻ’ എപ്പോഴാണ് തുടങ്ങുകയെന്നാണ് ഈ പോസ്റ്റിനു താഴെ ആരാധകര്‍ ചോദിക്കുന്നത്. ‘എമ്പുരാൻ’ നേരത്തെ പ്രഖ്യാപിച്ചതാണെങ്കിലും കൊവിഡ് കാരണം മാറ്റിവച്ചായിരുന്നു. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ബ്രോ ഡാഡി ഒരുക്കുകയാണ് ഇപ്പോൾ. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.