Friday 22 May 2020 12:22 PM IST : By സ്വന്തം ലേഖകൻ

വിമാനത്താവളത്തില്‍ നിന്നു സ്വയം ഡ്രൈവ് ചെയ്ത് ക്വാറന്റീന്‍ കേന്ദ്രത്തിലേക്ക്! ഇനി 14 ദിവസം നിരീക്ഷണത്തില്‍

pritvi-home

ജോര്‍ദാനില്‍ നിന്നു തിരികെയെത്തിയ പൃഥ്വിരാജ്, കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നു സ്വന്തം കാറില്‍ ഡ്രൈവ് ചെയ്ത് ക്വാറന്റീന്‍ കേന്ദ്രത്തിലേക്കു മാറി. ഫോര്‍ട്ട് കൊച്ചിയില്‍ പണം നല്‍കി ഉപയോഗിക്കുന്ന ക്വാറന്റീന്‍ സെന്ററിലേക്കാണ് പൃഥ്വിയും ആടുജീവിതം സംഘവും മാറുന്നത്. തുടര്‍ന്ന് ആരോഗ്യവകുപ്പിന്റെ നിര്‍ദേശപ്രകാരം 14 ദിവസം നിരീക്ഷണത്തില്‍ തുടരും.

വെള്ളിയാഴ്ച പുലര്‍ച്ചെ ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയ പൃഥ്വിയും സംഘവും രാവിലെ 8.59 ന് നെടുമ്പാശേരിയില്‍ എത്തി. ജോര്‍ദാനില്‍ നിന്നുള്ള പ്രവാസികളുമായി വ്യാഴാഴ്ചയാണ് എയര്‍ ഇന്ത്യ വിമാനം ഡല്‍ഹിയിലേക്ക് പുറപ്പെട്ടത്. ഇവയില്‍ പൃഥ്വിരാജും സംഘവും ഉള്‍പ്പെടുന്നതായും അവര്‍ നാട്ടിലേക്ക് തിരിച്ചതായും ജോര്‍ദാനിലെ ഇന്ത്യന്‍ എംബസി അറിയിക്കുകയും ചെയ്തിരുന്നു. 187 പേരാണ് വിമാനത്തില്‍ ഇന്ത്യയിലേക്ക് തിരിച്ചത്. ആടുജീവിതം സിനിമയുടെ 58 അംഗ സംഘവും ഇതിലുള്‍പ്പെടുന്നു. രണ്ടു മാസത്തിലേറെയായി ജോര്‍ദാനിലയിരുന്നു പൃഥ്വിയും സംഘവും.

pritvi-home
Tags:
  • Movies