Tuesday 19 March 2019 10:27 AM IST : By സ്വന്തം ലേഖകൻ

‘‘ഞാനും വെയ്റ്റിങ് ആണ് ചേച്ചീ...’’! സുപ്രിയയ്ക്ക് പൃഥ്വിയുടെ രസികൻ റിപ്ലേ: ഏറ്റെടുത്ത് സോഷ്യൽ മീഡിയ

prithvi-raj-new

ലൂസിഫറിന്റെ വരവിനായി ദിവസങ്ങളെണ്ണി കാത്തിരിക്കുകയാണ് ആരാധകർ. പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനാകുന്നു എന്നതാണ് ചിത്രത്തെ പ്രതീക്ഷകളുടെ കൊടുമുടി കയറ്റുന്നത്. ലൂസിഫറിനായി കട്ട വെയ്റ്റിങ്ങിലായ ഒരാൾ പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയയാണ്. അത് പൃഥ്വിയുടെ ഒരു ഫെയ്സ്ബുക്ക് പോസ്റ്റിനു താഴെ കമന്റായി കുറിക്കാനും സുപ്രിയ മടിച്ചില്ല.

ലൂസിഫറിന്റെ ഷൂട്ടിങ് തുടങ്ങിയ ദിവസം മോഹൻലാലുമൊത്തുള്ള ഒരു ചിത്രം, തന്റെ ഏറ്റവും പ്രിയപ്പെട്ട രംഗം എന്ന കുറിപ്പോടെ പൃഥ്വി ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. വൈറലായ ഈ പോസ്റ്റിനു താഴെയാണ് ‘രാജുവേട്ടാ, കട്ട വെയ്റ്റിങ്’ എന്ന് സുപ്രിയ കമന്റിട്ടത്. ഉടൻ വന്നു പ്രിയപ്പെട്ടവൾക്കുള്ള പൃഥ്വിയുടെ റിപ്ലേ, ‘ഞാനും വെയ്റ്റിങ് ആണ് ചേച്ചീ’ എന്നാണ് പൃഥ്വി കുറിച്ചത്.

ഈ മാസം 28 ന് ചിത്രം തീയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ട്രെയിലർ റിലീസ് നാളെയാണ്. ചിത്രത്തിന് ‘യു/എ’ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. രണ്ടേമുക്കാല്‍ മണിക്കൂറാണ് ദൈര്‍ഘ്യം. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ലോകമെമ്പാടും 1500ല്‍ ഏറെ തീയേറ്ററുകളിലാണ് റിലീസ്.