Tuesday 16 July 2019 04:01 PM IST : By സ്വന്തം ലേഖകൻ

‘അടുത്ത അജു വര്‍ഗീസ് ആകാനുള്ള പരിപാടിയാണോ’ ? ട്രോളൻമാരെ ഞെട്ടിച്ച് പൃഥ്വി

prithvi-new

സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യങ്ങളാണ് പൃഥ്വിരാജും ഭാര്യ സുപ്രിയയും. പുതിയ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ ഇരുവരും തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

ഇടയ്ക്കൊക്കെ പൃഥ്വിയുടെ ചില പോസ്റ്റുകൾ ട്രോളൻമാർ ഏറ്റെടുക്കുകയും ചെയ്യും.

ഇപ്പോഴിതാ, തന്നെ കളിയാക്കുന്ന ഒരു രസികൻ ട്രോൾ ഷെയർ ചെയ്ത് പൃഥ്വി ട്രോളൻമാരെ കടത്തിവെട്ടിയിരിക്കുന്നു.

താരം ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്ത ട്രോള്‍ ഇതിനോടകം വൈറലാണ്. ഒരു പരസ്യത്തില്‍ പൃഥ്വി പറയുന്ന വാചകവും ലൂസിഫറിലെ സുപ്രധാന രംഗവും ചേര്‍ത്തുള്ള ട്രോളാണ് താരം ഷെയര്‍ ചെയ്തത്. ബോബിയെ ഒറ്റയ്ക്ക് കിട്ടണമെന്ന് സ്റ്റീഫന്‍ നെടുമ്പള്ളി പറയുമ്പോള്‍ പരസ്യവാചകം പറയുന്ന പൃഥ്വിരാജിനെയാണ് ട്രോളില്‍ കാണുക.

പൃഥ്വിയുടെ പോസ്റ്റിനു താഴെ ടൊവിനോ തോമസ് ഉള്‍പ്പടെ നിരവധി പേരാണ് കമന്റുകളുമായെത്തിയിട്ടുള്ളത്. അടുത്ത അജു വര്‍ഗീസ് ആകാനുള്ള പരിപാടിയിലാണോ പൃഥ്വിയെന്നായിരുന്നു ഒരാളുടെ ചോദ്യം. അജു രസകരമായ ട്രോളുകൾ ഷെയർ ചെയ്ത് ട്രോളൻമാരെ സപ്പോർട്ട് ചെയ്യുന്ന ആളാണ്.