Saturday 15 December 2018 04:06 PM IST : By സ്വന്തം ലേഖകൻ

ബിഗ് ബജറ്റ് ബോളിവുഡ് ചിത്രത്തിൽ പ്രിയ വാര്യര്‍ നായിക; നായകൻ പ്രമുഖ താരം

p1

ആദ്യ ചിത്രം റിലീസാകും മുൻപേ താരമായി മാറിയ പ്രിയ വാര്യര്‍ ബോളിവുഡിലേക്ക്. ബിഗ് ബജറ്റിൽ പൂര്‍ണമായും യു.കെയില്‍ ചിത്രീകരിക്കുന്ന‘ശ്രീദേവി ബംഗ്ലാവ്’ എന്ന ചിത്രത്തിലൂടെയാണ് പ്രിയയുടെ ബോളിവുഡ് തുടക്കം.

priya-new-1

മലയാളിയായ പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി.ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ശ്രീദേവിയെയാണ് പ്രിയ അവതരിപ്പിക്കുന്നത്.

priya-new-2

ഒപ്പത്തിലെ ഗാനങ്ങളിലൂടെ മലയാളത്തില്‍ വേരുറപ്പിച്ച ഫോര്‍ മ്യൂസിക് ആദ്യമായി സംഗീതമൊരുക്കുന്ന ബോളിവുഡ് ചിത്രമാണിത്. ഒരു അടാര്‍ ലവ് എന്ന ചിത്രത്തിലെ ക്യാമറ കൈകാര്യം ചെയ്ത സീനു സിദ്ധാര്‍ഥ് ആണ് ചിത്രത്തിലെ മറ്റൊരു മലയാളി സാന്നിധ്യം. അതിശൈത്യം കഴിഞ്ഞ് ജനുവരി പതിനഞ്ചിനു അടുത്ത ഷെഡ്യൂള്‍ ആരംഭിക്കും

p2

ചിത്രത്തിലെ നായകൻ സസ്പെന്‍സ് ആണെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. ഒരു പ്രമുഖ താരമാണത്രേ നായകനായെത്തുക. ശ്രീദേവി ബംഗ്ലാവ് ഏപ്രിലില്‍ ലോകം മുഴുവന്‍ റിലീസ് ചെയ്യും