Monday 24 June 2019 03:52 PM IST : By സ്വന്തം ലേഖകൻ

മേക്കപ്പില്ലാതെയും പ്രിയ ക്യൂട്ടാണ്! വിമാനത്താവളത്തിൽ നിന്നുള്ള ചിത്രങ്ങൾ വൈറൽ

priya-new

സോഷ്യൽ മീഡിയയിലും താരമാണ് പ്രിയ വാര്യർ. ഒരു അഡാർ ലവ് നായികയുടെ പുതിയ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ ഇടയ്ക്കിടെ സോഷ്യൽ മീഡിയ ആഘോഷമാക്കാറുണ്ട്.

ഇപ്പോഴിതാ പ്രിയയുടെ മേക്കപ്പ് ഇല്ലാത്ത ചില ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ബോളിവുഡ് ചിത്രത്തിൽ അഭിനയിക്കാൻ താരം ഹൈദരാബാദിൽ എത്തിയപ്പോള്‍ വിമാനത്താവളത്തിൽ നിന്നു പകർത്തിയത് എന്ന പേരിലാണ് ചിത്രങ്ങൾ പ്രചരിക്കുന്നത്.

priya-new

അഭിനയത്തിനു പുറമേ ഇപ്പോൾ ഫൈനൽസ് എന്ന ചിത്രത്തിലൂടെ ഗായികയായും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് പ്രിയ. ശ്രീദേവി ബംഗ്ലാവ് കൂടാതെ ലവ് ഹാക്കർ എന്ന ചിത്രത്തിലും ബോളിവുഡിൽ പ്രിയ വേഷമിടുന്നു. സൈബർ കുറ്റകൃത്യങ്ങൾ പ്രമേയമാക്കി ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മായങ്ക് ശ്രീവാസ്തവയാണ്.